നഗരത്തില്‍ ജീവിക്കുന്നത് വലിയ ചിലവ് തന്നെ, ബെംഗളൂരുവില്‍ നിന്നുള്ള ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.നഗരത്തില്‍ ജീവിക്കാനുള്ള ചെലവിനെ കുറിച്ചാണ് യുവതി തന്റെ വീഡിയോയില്‍ വെളിപ്പെടുത്തുന്നത്.
ബെംഗളൂരുവില്‍ പണം എത്ര വേഗത്തിലാണ് തീർന്ന് പോകുന്നത് എന്നതില്‍ നിരാശ പ്രകടിപ്പിക്കുന്ന വീഡിയോയാണ് ദീപ ഗുപ്ത എന്ന യുവതി ഷെയർ ചെയ്തിരിക്കുന്നത്. വെറുതെ ഒന്ന് പുറത്ത് പോകുന്നത് പോലും വലിയ ചെലവേറിയതായി തോന്നുന്നത് എന്തുകൊണ്ടാണെന്ന് വീഡിയോയില്‍ അവള്‍ ചോദിക്കുന്നത് കാണാം.
‘എന്തുകൊണ്ടാണ് ബെംഗളൂരുവില്‍ 500 രൂപ എന്നത് വെറും 50 രൂപ പോലെ തോന്നുന്നത്. ഞാൻ 500 രൂപ ചെലവഴിക്കും, പക്ഷേ എനിക്കത് വെറും 50 രൂപ മാത്രം ചെലവഴിച്ചത് പോലെയാണ് തോന്നുന്നത്. വീടിനകത്തിരുന്നാലും വീടിന് പുറത്തിറങ്ങിയാലും ഇവിടെ 500 ഒന്നുമല്ല. ഒരു സ്നാക്ക് കഴിക്കുമ്ബോള്‍ നിങ്ങള്‍ കരുതും വെറും 50 രൂപയേ ചെലവഴിച്ചിട്ടുള്ളൂ എന്ന്, എന്നാല്‍ ശരിക്കും നിങ്ങള്‍ 500 രൂപ ചെലവഴിക്കേണ്ടി വരും. എന്തുകൊണ്ടാണ് ഇവിടെ ജീവിക്കാൻ ഇത്രയും ചെലവ് വരുന്നത്’ എന്നാണ് ദീപയുടെ ചോദ്യം.

















