ഓണത്തിന് മുമ്ബ് കേരളത്തിനായി ഒരു പ്രത്യേക ഉത്സവ കാമ്ബെയിൻ പ്രഖ്യാപിച്ച്‌ ടാറ്റ മോട്ടോഴ്‌സ്. ഓണാഘോഷം സ്പെഷ്യല്‍ ആക്കുന്നതിനായി, ടാറ്റ മോട്ടോഴ്‌സ് കേരളത്തിലെ പാസഞ്ചർ വാഹനങ്ങള്‍ക്കും ഇലക്‌ട്രിക് വാഹനങ്ങള്‍ക്കും രണ്ടുലക്ഷം രൂപ വരെ കിഴിവ് പ്രഖ്യാപിച്ചു.ഈ ഓഫർ 2025 ജൂലൈ 25 മുതല്‍ സെപ്റ്റംബർ 30 വരെ സാധുവായിരിക്കും.

കമ്ബനിയുടെ എല്ലാ ഐസിഇ (പെട്രോള്‍/ഡീസല്‍), ഇലക്‌ട്രിക് മോഡലുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ ഉത്സവകാലത്ത് ടാറ്റ രണ്ടുലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. വ്യത്യസ്‍ത മോഡലുകളില്‍ വ്യത്യസ്‍ത ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. മോഡല്‍ തിരിച്ചുള്ള ഉത്സവ ആനുകൂല്യങ്ങളില്‍ ടിയാഗോ ഇവി , നെക്‌സോണ്‍ ഇവി , ഹാരിയർ ഇവി എന്നിവയ്ക്ക് ഒരു ലക്ഷം രൂപ വരെയും പഞ്ച് ഇവിക്ക് 85,000 രൂപയും കർവ്വ് ഇവിക്ക് രണ്ടുലക്ഷം രൂപയും ഉള്‍പ്പെടുന്നു . ഐസിഇ മോഡലുകളില്‍, ആള്‍ട്രോസിന് ഒരു ലക്ഷം രൂപ വരെയും ഹാരിയർ , സഫാരി എന്നിവയ്ക്ക് 75,000 രൂപ വരെയും ഓഫറുകള്‍ ലഭ്യമാണ് .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളം എപ്പോഴും കമ്ബനിക്ക് ഒരു പ്രധാന വിപണിയാണെന്ന് ടാറ്റ പാസഞ്ചർ ഇലക്‌ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസർ വിവേക് ശ്രീവാസ്‍തവ പറഞ്ഞു. ഓണം കേരളത്തിലെ ഏറ്റവും വലിയ ഉത്സവമാണ്. ഇത്തവണ അത് കൂടുതല്‍ സവിശേഷമാക്കാൻ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ആകർഷകമായ ക്യാഷ് ഓഫറുകള്‍, എളുപ്പത്തിലുള്ള ധനസഹായം, മുൻഗണനാ ഡെലിവറി എന്നിവയിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച വാങ്ങല്‍ അനുഭവം ലഭിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

ടാറ്റ മോട്ടോഴ്‌സിന്‍റെ പ്രധാന വിപണികളില്‍ ഒന്നാണ് കേരളം. സംസ്ഥാനത്തെ 62 നഗരങ്ങളിലായി 83 വർക്ക്‌ഷോപ്പുകളിലായി 622 പാസഞ്ചർ വെഹിക്കിള്‍ ബേകളിലേക്ക് കമ്ബനി തങ്ങളുടെ സർവീസ് പരിധി വർദ്ധിപ്പിച്ചിട്ടുണ്ട്. കൊച്ചിയിലെ ഒരു സമർപ്പിത ഇവി ബാറ്ററി റിപ്പയർ സെന്‍ററും, 60 മിനിറ്റ് നഗര-ഹൈവേ പ്രതികരണ സമയവും 90 മിനിറ്റ് വാഗ്ദാനം ചെയ്യുന്ന ഡിജിറ്റലായി പ്രവർത്തിക്കുന്ന റോഡ്‌സൈഡ് അസിസ്റ്റൻസ് പ്രോഗ്രാമും ഈ ശൃംഖലയില്‍ ഉള്‍പ്പെടുന്നു. ഇവി ഉപഭോഗം ശക്തിപ്പെടുത്തുന്നതിനായി കമ്ബനിക്ക് പ്രദേശത്ത് അഞ്ച് ടാറ്റ ഇവി ഔട്ട്‌ലെറ്റുകളും ഉണ്ട്.

ഈ ഓഫർ കേരളത്തിലെ കാർ വാങ്ങുന്നവർക്ക് വൻ കിഴിവുകളുടെ ആനുകൂല്യം മാത്രമല്ല, ധനകാര്യത്തിലും സേവനത്തിലും എളുപ്പവും ലഭിക്കും. നിങ്ങള്‍ ഒരു പുതിയ ടാറ്റ കാറോ ഇലക്‌ട്രിക് വാഹനമോ വാങ്ങാൻ ആലോചിക്കുന്നുണ്ടെങ്കില്‍, ഈ ഓണക്കാല അവസരം നഷ്‍ടപ്പെടുത്തരുത്.

ടാറ്റ ഐസിഇ മോഡലുകള്‍ക്ക് കിഴിവ് – മോഡല്‍, പരമാവധി കിഴിവ് എന്ന ക്രമത്തില്‍

ടാടാ ആള്‍ട്രോസ് 1,00,000 രൂപ

ടാടാ ഹാരിയർ 75,000 രൂപ

ടാറ്റ സഫാരി 75,000 രൂപടാടാ പഞ്ച് 65,000 രൂപ

ടാടാ ടിയഗോ 60,000 രൂപ

ടാറ്റ ടിഗോർ 60,000 രൂപ

ടാടാ നെക്സണ്‍ 60,000 രൂപ

ടാറ്റ കർവ് (ഐസിഇ) 40,000 രൂപ

ടാറ്റ ഇവി മോഡലുകള്‍ക്ക് കിഴിവ്

മോഡല്‍ പരമാവധി കിഴിവ് മോഡല്‍, പരമാവധി കിഴിവ് എന്ന ക്രമത്തില്‍

ടാറ്റ കർവ് ഇ.വി. 2,00,000 രൂപ

ടാറ്റ ടിയാഗോ ഇ.വി 1,00,000 രൂപ

ടാറ്റ നെക്സോണ്‍ ഇ.വി 1,00,000 രൂപ

ടാറ്റ ഹാരിയർ ഇ.വി 1,00,000 രൂപ

ടാറ്റ പഞ്ച് ഇ.വി. 85,000 രൂപ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക