പൊതുവേദിയില്‍വച്ച്‌ പരസ്യമായി വനിതാ ഡേക്ടറുടെ നിഖാബ് (മുഖാവരണം) വലിച്ചൂരിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം. സംഭവത്തെ ശക്തമായി അപലപിച്ച കോണ്‍ഗ്രസ്, നിതീഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് അത്യന്തം നിന്ദ്യമായ പ്രവൃത്തിയാണ്. ബിഹാറിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച്‌ ഇത് ഗുരുതരമായ ചോദ്യങ്ങള്‍ ഉയർത്തുന്നുവെന്നും ബിഹാർ ഘടകം കോണ്‍ഗ്രസ് പ്രതികരിച്ചു.

നിഖാബ് നീക്കിയ നടപടി ജെ.ഡി.യു – ബി.ജെ.പി സഖ്യത്തിന്റെ സ്ത്രീകളോടുള്ള സമീപനമാണ് കാണിക്കുന്നതെന്ന് ആർ.ജെ.ഡി വക്താവ് ഇജാസ് അഹമ്മദ് ആരോപിച്ചു. മുസ്ലിം സ്ത്രീയുടെ നിഖാബ് നീക്കിയത്, അവരുടെ സാംസ്കാരികവും മതപരവുമായ അവകാശങ്ങള്‍ കവർന്നെടുക്കുന്നതിന് തുല്യമാണ്.ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യത്തിനെതിരായ നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രിക്ക് ലജ്ജയും നൈതികതയും ശേഷിക്കുന്നുണ്ടെങ്കില്‍ ഉടൻ മാപ്പുപറയണമെന്ന് അസദുദ്ദീൻ ഉവൈസി എം.പി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി തന്നെ ഇങ്ങനെ പെരുമാറുമ്ബോള്‍ സ്ത്രീകളുടെ ബഹുമാനവും സുരക്ഷയും ആര് ഉറപ്പാക്കും? അദ്ദേഹം ചോദിച്ചു. ഇന്നൊരു സ്ത്രീയുടെ നിഖാബ് ഊരിയ വ്യക്തിക്ക്, നാളെ ബുദ്ധിമുട്ടായി തോന്നിയാല്‍ ഏതൊരു സ്ത്രീയുടെയും വസ്ത്രം അഴിച്ചുമാറ്റാൻ ശ്രമിക്കുമെന്ന് ആം ആദ്മി പാർട്ടി വക്താവ് പ്രിയങ്ക കാക്കർ പറഞ്ഞു.

അതേസമയം, നിതീഷിന്റെ പാർട്ടിയായ ജെ.ഡി.യു നടപടിയെ ന്യായീകരിച്ചു. മുഖ്യമന്ത്രി മകളോടുള്ള സ്നേഹത്തോടെയും ബഹുമാനത്തോടെയും ആണ് അങ്ങനെ ചെയ്തതെന്ന് ജെ.ഡി.യു നേതാവും ന്യൂനപക്ഷ ക്ഷേമമന്ത്രിയുമായ സമ ഖാൻ പറഞ്ഞു. വിജയിച്ച മുസ്ലിംമകളുടെ മുഖം ലോകം കാണണമെന്ന ഉദ്ദേശ്യത്താലാണ് നിതീഷ് കുമാർ നിഖാബ് നീക്കിയതെന്നും സമാ ഖാൻ അവകാശപ്പെട്ടു.കഴിഞ്ഞദിവസമാണ് പുതുതായി നിയമനം ലഭിച്ച ആയുഷ് ഡോക്ടറുടെ നിഖാബ് സ്റ്റേജില്‍വച്ച്‌ നിതീഷ് കുമാർ ഊരിമാറ്റിയത്.നിയമന കത്ത് വാങ്ങാൻ വേദിയില്‍ കയറിയ യുവതിയുടെ മുഖത്ത് നോക്കി ഇത് എന്താണെന്ന് ചോദിച്ച മുഖ്യമന്ത്രി, കുനിഞ്ഞ് നിഖാബ് പിടിച്ചുവലിക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക