മലയാള സിനിമയിലെ അഭിമുഖങ്ങളിലൂടെയും ഓഫ്-സ്ക്രീൻ തമാശകളിലൂടെയും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ചിരി പടർത്തുന്ന താരമാണ് ധ്യാൻ ശ്രീനിവാസൻ. ശ്രീനിവാസന്റെ നർമ്മബോധം അതുപോലെ ലഭിച്ച മകനെന്നാണ് ആരാധകർ ധ്യാനിനെ വിശേഷിപ്പിക്കുന്നത്. ഏറ്റവും സരസമായി, ഇമേജ് ഭയമില്ലാതെ, ‘ബ്രൂട്ടലി ഹോണസ്റ്റ്’ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ധ്യാൻ അഭിമുഖങ്ങളില്‍ സംസാരിക്കുന്നത്. ജീവിതത്തില്‍ സംഭവിച്ച അബദ്ധങ്ങള്‍, മിഥ്യാധാരണകള്‍, കുരുത്തക്കേടുകള്‍, വികൃതികള്‍ എന്നിവയൊക്കെ യാതൊരു മടിയുമില്ലാതെ തുറന്നു പറയുന്നു.

ഇപ്പോഴിതാ, നടി നവ്യ നായർക്കൊപ്പമുള്ള ഒരു ഉദ്ഘാടനത്തിനിടെ നവ്യയെ കുറിച്ച്‌ ധ്യാൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.ധ്യാൻ വർഷങ്ങള്‍ക്ക് മുൻപ് ഒരു അഭിമുഖത്തില്‍ നവ്യ നായരെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്ന് തുറന്നുപറയുന്ന ഒരു പഴയ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിംഗായിരുന്നു. ശ്രീനിവാസനും കുടുംബവും ഒന്നിച്ചെത്തിയ ആ പഴയ അഭിമുഖത്തില്‍, തൻ്റെ ഇഷ്ട നായികമാരെക്കുറിച്ച്‌ ചോദിച്ചപ്പോഴാണ് നിഷ്കളങ്കനായ ധ്യാൻ ഈ ‘ആഗ്രഹം’ പങ്കുവെച്ചത്.അക്കാലത്ത് താൻ കാവ്യ മാധവൻ, മീര ജാസ്മിൻ, നവ്യ നായർ എന്നിവരില്‍ ഒരാളെ വിവാഹം കഴിക്കാൻ ലക്ഷ്യമിട്ടിരുന്നുവെന്നും, എന്നാല്‍ അത് നടന്നില്ലെന്നും ധ്യാൻ വേദിയില്‍ വെളിപ്പെടുത്തി.കൊട്ടാരക്കരയില്‍ നവ്യ നായർക്കൊപ്പം ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് ധ്യാൻ ഈ പഴയ കഥകള്‍ വീണ്ടും ഓർത്തെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സദസ്സിനെ ചിരിപ്പിച്ചുകൊണ്ട് ധ്യാൻ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ:”ഒരു കൂട്ടുകാരൻ എന്നോട് പറഞ്ഞു, മെസ്സിയെ കാണാൻ ഒരു അവസരം ഉണ്ടാക്കിത്തരാം എന്ന്. അപ്പോള്‍ ഞാൻ പറഞ്ഞു, ‘ഞാൻ വരുന്നില്ല’ എന്ന്. അവൻ ചോദിച്ചു, ‘നിനക്ക് മെസ്സിയെക്കാളും വലുതാണോ നവ്യ?’ ഞാൻ പറഞ്ഞു, ‘അതെ’ എന്ന്. കാരണം ഞാൻ ഇവിടെ വേദി പങ്കിടുന്നത് മലയാള സിനിമയിലെ ‘ഗോട്ടും’ (GOAT – Greatest Of All Time) ആയിട്ടാണ്. ഈ വേദിയില്‍ നില്‍ക്കുമ്ബോള്‍ മെസ്സിയെക്കാളും വലുത് എനിക്ക് നവ്യയാണ്!”

നവ്യ അടക്കം വേദിയിലുള്ള ഏവരും ചിരിയോടെയാണ് ധ്യാനിന്റെ രസകരമായ വാക്കുകളെ എതിരേറ്റത്. ആ പഴയ ഇന്റർവ്യൂവിലൂടെയാണ് തൻ്റെ ‘ഇന്റർവ്യൂ കരിയർ’ ആരംഭിച്ചതെന്നും ധ്യാൻ കൂട്ടിച്ചേർത്തു. ‘ചെറിയ ശ്രീനിയും വലിയ ലോകവും’ എന്ന ശ്രീനിവാസൻ്റെ പഴയ അഭിമുഖത്തിലാണ് താൻ ആദ്യമായി ഈ ‘കല്യാണ ആഗ്രഹം’ തുറന്നുപറഞ്ഞതെന്നും ധ്യാൻ ഓർത്തെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക