ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് നൂഡില്‍സ് ബ്രാൻഡുകളിലൊന്നാണ് മാഗി. വളരെ എളുപ്പത്തിലും രുചിയിലും അഞ്ച് മിനിട്ടില്‍ തന്നെ തയ്യാറാക്കാം എന്നതാണ് ഇതിന്റെ ജനപ്രീതി കൂട്ടുന്നത്. ഇപ്പോഴിതാ ഒരു ‘മാഗി കാപ്‌സ്യൂളി’ന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.വെള്ളത്തില്‍ കലർത്തിയാല്‍ ഉടൻ നൂഡില്‍സായി മാറുന്ന കാപ്‌സ്യൂളാണ് വീഡിയോയില്‍ ഉള്ളത്.

വീഡിയോയ്ക്ക് ഇതിനോടകം 40 മില്യണ്‍ വ്യൂസാണ് ലഭിച്ചത്. യുവാവ് തന്റെ കെെയിലെ മാഗി എന്ന് എഴുതിയിരിക്കുന്ന ഒരു മഞ്ഞ നിറത്തിലുള്ള കാപ്സ്യൂള്‍ കാണിക്കുന്നതും അത് തിളച്ച വെള്ളത്തില്‍ ഇടുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ അത് നൂഡില്‍സായി മാറുന്നു. ഇത് കൊതിയോടെ യുവാവ് കഴിക്കുന്നതും വീഡിയോയില്‍ ഉണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ വെെറലായതിന് പിന്നാലെ കമ്ബനി അധികൃതർ പ്രതികരണവുമായി രംഗത്തെത്തി. ‘ദയവായി ഏപ്രില്‍ ഫൂള്‍ മറ്റ് മാസങ്ങളില്‍ ആഘോഷിക്കരുത് ‘ എന്നാണ് അധികൃതർ പറഞ്ഞത്. വീഡിയോയ്ക്ക് താഴെ ‘മാഗി ഇന്ത്യ’യുടെ ഔദ്യോഗിക പേജില്‍ നിന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം, ഇത് ഒരു എഐ വീഡിയോയാണെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക