നാഷണല്‍ ഹൈവേയുടെ 6800 കോടി കിഫ്ബിയില്‍ നിന്നെടുത്താണ് സർക്കാർ നല്‍കിയതെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ . ഇന്ന് അതിന്റെ മാറ്റം നാട് മുഴുവൻ കാണാമെന്നും ജയരാജൻ പറഞ്ഞു.’ ഇതിന്റെ ഇരുവശങ്ങളിലുമായി എത്രയോ വ്യാപാര സ്ഥാപനങ്ങള്‍ വരികയാണ് . ഇപ്പോള്‍ തന്നെ നിർമ്മാണ പ്രവർത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന റോഡിന്റെ ഇരു വശങ്ങളിലും എത്രയാ തട്ടുകടകള്‍ . വൈകുന്നേരമാകുമ്ബോള്‍ എത്രമാത്രം ഉത്സാഹത്തോടെയാണ് ജനങ്ങള്‍ ആ തട്ടുകടകളിലൊക്കെ പോയി ആഹാരം കഴിക്കുന്നത്.

നിങ്ങള്‍ വടക്ക് മുതല്‍ തെക്ക് വരെ നോക്കൂ , എത്രമാത്രം മാറ്റങ്ങളാണ് . ഈ നാഷണല്‍ ഹൈവേയ്‌ക്ക് ഉപയോഗിക്കുന്ന പണം കേരളം മുഴുവൻ വിന്യസിക്കുകയാണ് . ഈ ക്ഷേമപദ്ധതിയ്‌ക്ക് കൊടുക്കുന്ന പണം കേരളം മുഴുവനാണ് . ഇതിന്റെ ഫലമായി കേരളം വളരുന്നു, വികസിക്കുന്നു. അതിദരിദ്രർ ഇല്ലാത്ത കേരളമായി . ഇനി ദരിദ്രർ ഇല്ലാത്ത കേരളമാക്കണം ‘ – ഇ പി ജയരാജൻ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക