ചൈനയിലെ ഡാലിയൻ സുനാസിയ ഓഷൻ വേള്‍ഡില്‍ നിന്നുള്ള രസകരമായ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരു ബെലൂഗ തിമിംഗലമാണ് ഈ വീഡിയോയിലെ താരം. ബെലൂഗയുടെ രസകരമായ ഇടപെടല്‍ കാണിക്കുന്ന വീഡിയോ അതിവേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ആളുകളെ ആകർഷിച്ചിരിക്കുന്നത്. പുകവലിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണല്ലേ? അത് ബെലൂഗ തിമിംഗലത്തിനും അറിയാം എന്നാണ് ഈ വീഡിയോ കാണുമ്ബോള്‍ തോന്നുക.

സിഗരറ്റ് വലിച്ചുകൊണ്ട് നിന്ന ഒരാളുടെ സിഗരറ്റ് ഒരു തിമിംഗലം വെള്ളമൊഴിച്ച്‌ കെടുത്തുന്നതാണ് വീഡിയോയില്‍‌ കാണുന്നത്.ഇത് പുകവലി നിരോധന മേഖലയാണ്. എന്നിട്ടും ഒരാള്‍ ഇവിടെ നിന്നും പുകവലിക്കുന്നതാണ് കാണുന്നത്. ഇയാള്‍, ഒരു വെളുത്ത പ്ലാസ്റ്റിക് ബാഗുമായി ആ ബെലൂഗ പൂളിന് പുറം തിരിഞ്ഞു നിന്ന് ഒരു സിഗരറ്റ് കത്തിക്കുന്നത് കാണാം. പെട്ടെന്ന് തന്നെ ഒരു ജീവനക്കാരി ഇവിടെ എത്തുകയും അയാളെ തടയാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, ഇയാള്‍ അപ്പോഴും സിഗരറ്റ് കളയാതെ അത് വലിക്കാനുള്ള തീരുമാനത്തില്‍ തന്നെ ആയിരുന്നു. എന്നാല്‍, സിഗരറ്റ് ചുണ്ടില്‍ വച്ചതോടെ സമീപത്തുണ്ടായിരുന്ന ഒരു ബെലൂഗ തിമിംഗലം പെട്ടെന്ന് ചാടിപ്പൊങ്ങി വരികയും പൂളില്‍ നിന്നും വെള്ളമെടുത്ത് ഇയാള്‍ക്ക് മേലേക്ക് ഒഴിക്കുകയും ചെയ്യുകയായിരുന്നു. സിഗരറ്റ് കെട്ടുപോവുകയും സിഗരറ്റ് വലിച്ചുകൊണ്ടിരുന്ന മനുഷ്യൻ ഞെട്ടിപ്പോവുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക