മണ്‍സൂണ്‍ സീസണ്‍ കഴിഞ്ഞിട്ടും തമിഴ്‌നാട്ടിലും കർണാടകയിലും തുടർച്ചയായുണ്ടായ മഴയും ചുഴലിക്കാറ്റുകളും വിളകളെ ബാധിച്ചതോടെ പച്ചക്കറി വില കുത്തനെ ഉയർന്നു. വിപണിയില്‍ മുരിങ്ങക്കായയുടെ വില കിലോയ്ക്ക് 700 രൂപ കടന്നു. മറ്റ് പല പച്ചക്കറികളുടെ വിലയും 100 രൂപയ്ക്ക് അടുത്തെത്തി. വിവാഹ സീസണ്‍, ശബരിമല തീർത്ഥാടന കാലം, തണുപ്പുകാലം എന്നിവ ഒരുമിച്ചെത്തിയതോടെ പച്ചക്കറികള്‍ക്ക് ആവശ്യകത വർധിച്ചതാണ് നിലവിലെ വിലക്കയറ്റത്തിന് പ്രധാന കാരണം.

മുരിങ്ങക്കായയുടെ വില ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബുള്ള 500 രൂപയില്‍ നിന്ന് കുതിച്ചുയർന്ന് ഉഡുപ്പിയിലും കുന്ദാപുരയിലും കിലോയ്ക്ക് 750 രൂപയില്‍ എത്തി. മംഗളൂരുവില്‍ 700 രൂപ മുതല്‍ 720 രൂപ വരെയാണ് വില. മുരിങ്ങക്കായയുടെ പ്രധാന ഉത്പാദന കേന്ദ്രം തമിഴ്‌നാടാണ്. പുതിയ സ്റ്റോക്ക് വിപണിയില്‍ എത്തുന്നതുവരെ ഇപ്പോഴത്തെ വില തുടരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. തമിഴ്‌നാട്ടിലെ കർഷകർ കൃഷി വർദ്ധിപ്പിച്ചതിനാല്‍ ജനുവരി-ഫെബ്രുവരി മാസത്തോടെ വിലയില്‍ നേരിയ കുറവ് പ്രതീക്ഷിക്കാം. മുൻപ് വില കുറയുമ്ബോള്‍ വലിയ അളവില്‍ മുരിങ്ങക്കായ എത്തിച്ചിരുന്നെങ്കിലും, ഇപ്പോള്‍ വില വർധിച്ചിട്ടും ലഭ്യത കുറവാണെന്ന് ഒരു വ്യാപാരി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തക്കാളിയുടെ വില നേരത്തെ തന്നെ 50 രൂപ കടന്നു. തക്കാളി ഉല്‍പാദനത്തിന് പേരുകേട്ട കോലാറില്‍, 15 കിലോയുടെ ഒരു പെട്ടിക്ക് 600 മുതല്‍ 850 രൂപ വരെയാണ് വില. മൊത്തവ്യാപാര വിപണിയില്‍ കിലോയ്ക്ക് 50 മുതല്‍ 60 രൂപ വരെയാണ് വിലയെങ്കില്‍, ഉപഭോക്താക്കള്‍ 70 മുതല്‍ 80 രൂപ വരെ നല്‍കേണ്ടി വരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ആവശ്യകത വർധിച്ചതും വിപണിയിലെ വിതരണത്തിലെ കുറവുമാണ് വിലക്കയറ്റത്തിന് കാരണം. സീസണ്‍ അല്ലാത്തതിനാല്‍ പയറിന് കിലോയ്ക്ക് 220 രൂപ ആണ് വില.

  • വെണ്ടയ്ക്ക: 60-80 രൂപ
  • ക്യാരറ്റ്: 80-90 രൂപ
  • സാംബാർ വെള്ളരി: 30-40 രൂപ
  • കോളിഫ്ലവർ: 60 രൂപ
  • കാപ്സിക്കം: 80 രൂപ
  • വള്ളിപ്പയർ: 70-80 രൂപ
  • നാടൻ വെണ്ടയ്ക്ക: 100-120 രൂപ
  • പീച്ചിങ്ങ: 100-120 രൂപ
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക