യുവനടിയെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വ്ലോഗര്‍ സൂരജ് പാലാക്കാരനെ കസ്റ്റഡിയിലെടുത്തു. പാലാരിവട്ടം പോലീസാണ് സൂരജിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനമായ മറ്റൊരു കേസില്‍ സൂരജ് പാലാക്കാരനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരുന്നു. ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് വ്ലോഗർ സൂരജ് പാലാക്കാരനെ എറണാകുളം എസിപി അന്ന് അറസ്റ്റ് ചെയ്തത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
സ്ത്രീത്വത്തെ അപമാനിച്ചതിനും ജാതീയമായി അധിക്ഷേപിച്ചതിനുമാണ് ഇയാള്‍ക്കെതിരെ 2022ല്‍ പൊലീസ് കേസെടുത്തത്. എസ് സി എസ് ടി അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകളും പൊലീസ് ചുമത്തിയിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















