ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയില്‍ നടന്ന സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷ പരിപാടിക്കിടെ നടി ഐശ്വര്യ റായ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാല്‍തൊട്ട് വണങ്ങി അനുഗ്രഹം തേടി. ഇതിന് പിന്നാലെ പ്രധാനമന്ത്രി തലയിൽ കൈവച്ച് ഐശ്വര്യയെ അനുഗ്രഹിച്ചു.

പരിപാടിയില്‍ സംസാരിക്കവെ, സ്നേഹത്തെക്കുറിച്ചും മനുഷ്യസേവനത്തെക്കുറിച്ചും ഐശ്വര്യ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടി. ജാതി എന്നത് മനുഷ്യവംശത്തിൻ്റേത് മാത്രമാണെന്നും, സ്നേഹമാണ് ഏക മതമെന്നും അവർ പ്രസംഗത്തില്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രധാനമന്ത്രി മോദി ഈ പ്രത്യേക അവസരത്തില്‍ പങ്കെടുത്തതിനും പ്രചോദനം നല്‍കുന്ന വാക്കുകള്‍ പങ്കുവെച്ചതിനും ഐശ്വര്യ നന്ദി അറിയിച്ചു. സത്യസായി ബാബ എപ്പോഴും ഊന്നിപ്പറയാറുള്ള അഞ്ച് ‘ഡി’കളായ അച്ചടക്കം, സമർപ്പണം, ഭക്തി, ദൃഢനിശ്ചയം, വിവേചനം എന്നിവയെക്കുറിച്ചും താരം തന്റെ പ്രസംഗത്തില്‍ സംസാരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക