ഷിരൂരിലെ മണ്ണിടിച്ചലില്‍ അർജുനെ കാണാതായത് മുതല്‍ രക്ഷാപ്രവർത്തന രംഗത്ത് സജീവമായിരുന്നു ലോറി ഉടമയായിരുന്ന മനാഫ്. പിന്നീട് സ്വന്തമായി യൂട്യബ് ചാനല്‍ തുടങ്ങി. അതിനു പിന്നാലെ നിരവധി വിവാദങ്ങളും മനാഫിനെ തേടിയെത്തി. ചുരുക്കം ഫോളോവേഴ്സുണ്ടായിരുന്ന ചാനലിന് അർജുന്റെ കുടുംബം ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് സബ്സ്ക്രൈബേഴേസിന്‍റെ എണ്ണത്തില്‍ വലിയ കുതിപ്പുണ്ടായിരുന്നത്. ഒറ്റ ദിവസം കൊണ്ട് പതിനായിരത്തില്‍ നിന്നും ഒരുലക്ഷം പേരാണ് ചാനല്‍ പിന്തുടർന്നത്.

അർജുനായി നടത്തിയ രക്ഷാപ്രവർത്തനത്തിൻറെ വിവരങ്ങള്‍ മനാഫ് തുടക്കത്തില്‍ പങ്കുവച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ചാരിറ്റി പ്രവർത്തനങ്ങളുടെ വിവരങ്ങളാണ് യൂട്യൂബ് ചാനലിലൂടെ നല്‍കുന്നത്. നിലവില്‍ 5.29 ലക്ഷം പേരാണ് ചാനല്‍ സബ്സ്ക്രൈബർമാരായുള്ളത്. ചാനലിലൂടെ ലഭിക്കുന്ന വരുമാനം സംബന്ധിച്ചും മനാഫ് കാര്യങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ യൂട്യൂബ് ലൈവിലാണ് ഇക്കാര്യം പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം ഒരു യൂട്യൂബർക്ക് വരുമാനം കാണിച്ചു കൊടുത്തെന്നും അയാള്‍ തെറ്റായാണ് വിഡിയോയില്‍ പറയുന്നതെന്നും മനാഫ് പറഞ്ഞു.‘എന്റെ യൂട്യൂബ് വരുമാനം വെച്ച്‌ ഒരാള്‍ വിഡിയോ ചെയ്തിട്ടുണ്ട്. അതില്‍ പറയുന്നത് 13000 ഡോളറുണ്ടെന്നാണ്. 83 വെച്ച്‌ കണക്ക്കൂട്ടിയാല്‍ എത്ര ലക്ഷം വരും. അയാള്‍ത് തെറ്റിയതാണ്. ഞാൻ യൂട്യൂബില്‍ വരുമാനം രൂപയിലാണ് സെറ്റ് ചെയ്ത് വച്ചിരിക്കുന്നത്. പലരും അത് ഡോളറിലാണ് ചെയ്തിരിക്കുന്നത്. ഞാൻ തിരുത്തുകയാണ്. 13,000 രൂപയാണ് യൂട്യൂബ് വരുമാനം. ഇപ്പോ ചില്ലറ കൂടി കൂടി’ എന്നിങ്ങനെയാണ് മനാഫ് വരുമാനം വിശദീകരിക്കുന്നത്.

ആപ്പ് ഉണ്ടാക്കുന്നതിനെ പറ്റിയും ലോറി വില്‍ക്കുന്നതിനെ പറ്റിയും മനാഫ് വിഡിയോയില്‍ പറയുന്നുണ്ട്. അഞ്ച് ലക്ഷം രൂപയ്ക്ക് ഏറ്റവും കുറച്ച്‌ ആര് ആപ്പുണ്ടാക്കുമെന്നാണ് ചോദിച്ചത്. കുറഞ്ഞ വിലയ്ക്ക് ആളെ കിട്ടിയെന്നും മനാഫ് പറഞ്ഞു.ഞാൻ ചോട്ടാ മോട്ട ആളല്ല എന്ന് പറഞ്ഞാല്‍ വണ്ടി വിറ്റൂടെയെന്നും മനാഫ് വിഡിയോയില്‍ ചോദിക്കുന്നു. എനിക്ക് എൻറെ വണ്ടി വിറ്റൂടെ. ഒന്നും വില്‍ക്കാൻ പാടില്ലെ… വാങ്ങാനെ പാടുളൂ.. നെഗറ്റീവ് ആരു ചിന്തിച്ചിട്ടും കാര്യമില്ല. ഞാനിവിടെ തന്നെയുണ്ടാകും’ എന്നും മനാഫ് വിഡിയോയില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക