ആർടിഒ ചെലാന്റെ പേരില്‍ വ്യാജസന്ദേശം അയച്ച് 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത 23 കാരി അറസ്റ്റില്‍. ഫരീദാബാദ് സ്വദേശിനി ലക്ഷ്മിയാണ് കൊടുങ്ങല്ലൂർ പൊലീസിന്റെ പിടിയിലായത്.കൊടുങ്ങല്ലൂർ സ്വദേശി കരിയപറമ്ബില്‍ തോമസ് ലാലന്റെ ഫോണ്‍ ഹാക്ക് ചെയ്താണ് യുവതി പണം തട്ടിയത്.
ആർടിഒ ചലാൻ എന്ന പേരിലുള്ള എപികെ ഫയല്‍ തോമസ് ലാലന്റെ ഫോണില്‍ സന്ദേശമായി എത്തിയിരുന്നു. ഇത് തുറന്നപ്പോഴാണ് ഫോണ്‍ ഹാക്ക് ചെയ്തത്.ബില്‍ഡിംഗ് കോണ്‍ട്രാക്ടറായ തോമസ് ലാലൻ പണം പിൻവലിക്കാൻ ബാങ്കില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
സെപ്റ്റംബർ 29-ന് മൂന്നുതവണകളായി 9.90 ലക്ഷം രൂപയാണ് ഓണ്‍ലൈനായി ട്രാൻസ്ഫർ ചെയ്തത്. തുടർന്ന് റൂറല്‍ സൈബർ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ബാങ്ക് അക്കൗണ്ട് ഉടമയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















