എറണാകുളം- കെഎസ്‌ആര്‍ ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ഉദ്ഘാടന സ്‌പെഷല്‍ ട്രെയിന്‍ യാത്രയ്ക്കിടെ ഗണഗീതവും. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ഒരുമിച്ച്‌ നിന്ന് ആര്‍എസ്‌എസിന്റെ ഗണഗീതം ചൊല്ലുന്ന ദൃശ്യങ്ങള്‍ ദക്ഷിണ റെയില്‍വേ പങ്കുവെച്ചു.ദേശഭക്തി ഗാനം എന്ന പേരിലായിരുന്നു വിദ്യാര്‍ഥികളെ കൊണ്ട് ഗണഗീതം ചൊല്ലിച്ചത്.

‘ഉദ്ഘാടന സ്പെഷ്യല്‍ എറണാകുളം – കെഎസ്‌ആര്‍ ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസില്‍ ആനന്ദത്തിന്റെ ഗാനം. ആ നിമിഷത്തിന്റെ ചൈതന്യം ആഘോഷിച്ചുകൊണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കോച്ചുകളില്‍ ദേശഭക്തി ഗാനങ്ങള്‍ നിറച്ചു’- വിഡിയോ പങ്കുവെച്ച്‌ ദക്ഷിണ റെയില്‍വേ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനിടെ, എറണാകുളം- കെഎസ്‌ആര്‍ ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഫ്ലാഗ് ഓഫ് ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര മന്ത്രിമാരായ ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടന സ്പെഷല്‍ ട്രെയിന്‍ രാവിലെ 8.50 നു പുറപ്പെട്ടു. വൈകീട്ട് 5.50നു ബംഗളൂരുവിലെത്തും. സുരേഷ് ഗോപി തൃശൂര്‍ വരെ ട്രെയിനില്‍ യാത്ര ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക