കേസന്വേഷണ വിവരങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോടു പങ്കുവയ്ക്കരുതെന്നു ഡിജിപിയുടെ സർക്കുലർ. പ്രതികളുടെ കുറ്റസമ്മതം വെളിപ്പെടുത്തരുതെന്ന നിർദ്ദേശവും സർക്കുലറില്‍ നല്‍കിയിട്ടുണ്ട്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് സർക്കുലറെന്നു ഡിജിപി വിശദീകരിക്കുന്നു. ബുധനാഴ്ചയാണ് സർക്കുലർ ഇറക്കിയത്. നേരത്തെയും ഇത്തരത്തിലുള്ള സർക്കുലർ ഇറക്കിയിട്ടുണ്ട്.
സമീപ കാലത്ത് ഒരു കേസ് പരിഗണിച്ചപ്പോള്‍ പ്രതി കുറ്റസമ്മതം നടത്തി എന്ന രീതിയില്‍ അന്വേഷണ ഉദ്യോഗസ്ഥ പറഞ്ഞ കാര്യവും അതു മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതും ഹൈക്കോടതി വിലയിരുത്തിയിരുന്നു. കുറ്റാരോപിതർ പറഞ്ഞ കാര്യങ്ങള്‍ പുറത്തു പറയുന്നതും അതു പ്രസിദ്ധീകരിക്കുന്നതും ശരിയല്ല. അതുകൊണ്ടു തന്നെ അന്വേഷണ ഘട്ടത്തില്‍ ഉദ്യോഗസ്ഥർ കേസിന്റെ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കു വയ്ക്കുന്നതു ശരിയല്ല.
വിവരങ്ങള്‍ പങ്കുവയ്ക്കുന്ന തുടർ വിചാരണയേയും അന്വേഷണത്തേയും ബാധിക്കുമെന്നു ഡയറക്ടർ ജനറല്‍ ഓഫ് പബ്ലിക്ക് പ്രോസിക്യൂട്ടർ വ്യക്തമാക്കി. ഡയറക്ടർ ജനറല്‍ ഓഫ് പബ്ലിക്ക് പ്രോസിക്യൂഷന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മേധാവി സർക്കുലർ പുറപ്പെടുവിചിച്ത്. എസ്‌എച്‌ഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർക്കും കർശന നിർദ്ദേശമുണ്ട്.

















