കണ്ണൂരില്‍ ഒരു വാഹനത്തിനുള്ളില്‍ അനധികൃതമായി ഒളിപ്പിച്ച നിലയില്‍ 80 ലക്ഷം രൂപ പിടികൂടി. വാഹനയാത്രികർ തമ്മിലുണ്ടായ കയ്യേറ്റത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത കാറില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പുഷ്പഗിരി സ്വദേശിയായ നഹലാസില്‍ നാസിഫ്, അള്ളാംകുളം സ്വദേശി മുഹമ്മദ് ഷാഫി, ചാലോട് സ്വദേശി പ്രവീല്‍ എന്നിവരെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ച പിലാത്തറ ദേശീയപാതയില്‍ വെച്ചാണ് സംഭവം. യാത്രക്കാർ തമ്മിലുണ്ടായ വാക്കുതർക്കവും കയ്യാങ്കളിയും ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് പോലീസ് ഇവരുടെ വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കാറില്‍ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറകളില്‍ പണം സൂക്ഷിച്ചതായി കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക