ട്രയിയിനില്‍ പലതരത്തിലുള്ള മോഷണങ്ങളും നടക്കാറുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ ഫോണും പണവും ആഭരണങ്ങളുമടക്കം വിലപിടിപ്പുള്ള സാധനങ്ങള്‍ എപ്പോള്‍ പോയിക്കിട്ടി എന്ന് ചോദിച്ചാല്‍ മതി. പലപ്പോഴും പൊലീസ് ഇക്കാര്യത്തില്‍ മുന്നറിയിപ്പുകളും നല്‍കാറുണ്ട്. എന്നാല്‍, പലരും അത് അത്രകണ്ടങ്ങ് മൈൻഡ് ചെയ്യാറില്ല എന്നതാണ് വാസ്തവും. ട്രെയിനില്‍ ഏറ്റവുമധികം നടക്കുന്നത് ഒരുപക്ഷേ മൊബൈല്‍ ഫോണ്‍ മോഷണമായിരിക്കും. അറിയാതെ ഉറങ്ങിപ്പോകുന്ന യാത്രക്കാരുടെ പോക്കറ്റില്‍ നിന്നും ബാഗില്‍ നിന്നും വരെ ഫോണ്‍ അടിച്ചെടുത്തോണ്ട് പോകുന്ന ആള്‍ക്കാരുണ്ട്. എന്തിനേറെ പറയുന്നു വിൻഡോ സീറ്റിലാണെങ്കില്‍ വിൻഡോയില്‍ കൂടി ഫോണ്‍ അടിച്ചുമാറ്റി മുങ്ങുന്ന വിരുതന്മാർ വരേയുമുണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ഒരു പൊലീസുകാരൻ എങ്ങനെ ഫോണ്‍ മോഷണം പോകുന്നു എന്ന് ഒരു യുവതിയെ ബോധ്യപ്പെടുത്തുന്ന രംഗമാണ് ഈ വീഡിയോയില്‍ കാണാൻ സാധിക്കുന്നത്. ഒരു പൊലീസുകാരൻ വിൻഡോയിലൂടെ സ്ത്രീയുടെ ഫോണ്‍ തട്ടിപ്പറിക്കുന്നത് വീഡിയോയില്‍ കാണാം. യുവതി ആകെ അമ്ബരന്നുപോവുകയും പരിഭ്രമിക്കുകയും ചെയ്യുന്നുണ്ട്. പിന്നാലെ, തന്റെ ഫോണ്‍ തട്ടിപ്പറിച്ചത് പൊലീസാണ് എന്ന് അവർക്ക് മനസിലാവുന്നു. പൊലീസുകാരൻ അവരോട് കാര്യം പറഞ്ഞ് മനസിലാക്കുന്നതും കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ത്രീ യാത്രക്കാരിയെ ശ്രദ്ധയോടെയിരിക്കേണ്ടത് എന്തിനെന്ന് ബോധ്യപ്പെടുത്താനാണ് പൊലസുദ്യോഗസ്ഥൻ ഇത് ചെയ്തത്. കൃത്യമായ ഒരു സന്ദേശമാണ് ഈ പൊലീസുദ്യോഗസ്ഥൻ ഇതുവഴി നല്‍കുന്നത്. നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി പൊലീസ് അടക്കമുള്ള സേനകളുണ്ടെങ്കിലും നമ്മള്‍ ജാഗ്രത പാലിക്കേണ്ടത് പാലിക്കുക തന്നെ ചെയ്യണമെന്നും വീഡിയോയുടെ കാപ്ഷനില്‍ സൂചിപ്പിക്കുന്നത്.നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. പൊലീസുകാരൻ ചെയ്തത് ഒരു നല്ല കാര്യമാണ് എന്നും ഇത്തരം ബോധവല്‍ക്കരണം ആവശ്യമാണ് എന്നും ആളുകള്‍ കമന്റ് നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക