ഇന്ത്യയില്‍ സുലഭമായി കിട്ടുന്ന ചില സാധനങ്ങളും സേവനങ്ങളും അമേരിക്കയില്‍ മഷിയിട്ടുനോക്കിയാല്‍ പോലും കാണില്ലെന്ന് വെളിപ്പെടുത്തി യുവതി. വലിയ നേട്ടമാണിതെന്നും ഞാൻ പറയും. ഇന്ത്യക്കാർ അവരുടെ ദൈനംദിന ജീവിതം കൂടുതല്‍ എളുപ്പമാക്കാനും ഊർജസ്വലമായി ജീവിക്കാനും ഇത്തരം സൗകര്യങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും യുവതി കൂട്ടിച്ചേർത്തു. യുവതി വീഡിയോയില്‍ പറയുന്ന പത്ത് കാര്യങ്ങള്‍ താഴെ ചേർക്കുന്നു.

  • അമേരിക്കയില്‍ എംആർപി അഥവാ പരമാവധി ചില്ലറ വില്‍പ്പന വില നിലവിലില്ല. കച്ചവടക്കാരന് ഏത് ഉല്‍പ്പന്നത്തിനും ഇഷ്ടമുളള വില ഈടാക്കാം.
  • ഇന്ത്യയിലുടനീളം റോഡരികില്‍ കാണുന്ന ഭക്ഷണത്തിന് മിതമായ വില ഈടാക്കുന്ന ഭക്ഷണശാലകളാണ് ധാബകള്‍. അവ അമേരിക്കയില്‍ കാണാൻ കഴിയില്ല.
  • ജെറ്റ് സ്‌പ്രേകള്‍ ശുചിത്വത്തിന് അത്യാവശ്യമായ ഒന്നാണ്. പക്ഷേ അമേരിക്കയില്‍ നിങ്ങള്‍ക്ക് ടോയ്‌ലെറ്റ് പേപ്പർ മാത്രമേ ഉണ്ടാകൂ.
  • ഇന്ത്യയിലെ തെരുവുകളില്‍ കുരങ്ങുകളെ കാണാറുണ്ട്. എന്നാല്‍ അമേരിക്കയില്‍ മൃഗശാലകളില്‍ മാത്രമേ കുരങ്ങുകളെ കാണാൻ സാധിക്കുളളൂ.
  • ഇന്ത്യയില്‍ ചെലവ് കുറഞ്ഞ രീതിയിലുളള ഗതാഗതം ലഭ്യമാണ്. എന്നാല്‍ അമേരിക്കയില്‍ സാദ്ധ്യമല്ല.
  • ഇന്ത്യയിലെ വിദ്യാർത്ഥികള്‍ യൂണിഫോം ധരിച്ചാണ് സ്‌കൂളുകളിലേക്ക് പോകുന്നത്.എന്നാല്‍ അമേരിക്കയില്‍ വിദ്യാർത്ഥികള്‍ക്ക് യൂണിഫോം ധരിക്കണമെന്ന നിയമമില്ല.
  • കുറഞ്ഞ സമയം കൊണ്ട് നിങ്ങളുടെ വീട്ടിലേക്ക് രുചികരമായ ഭക്ഷണം എത്തിക്കുന്നതിന് സഹായിക്കുന്ന ഡെലിവറി ആപ്പുകളുണ്ട്. എന്നാല്‍ അമേരിക്കയില്‍ ഇതിനുളള സംവിധാനമില്ല.
  • ഇന്ത്യയില്‍ മാഗി ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. എന്നാല്‍ അമേരിക്കയില്‍ ലഭ്യമല്ല.
  • ഇന്ത്യയിലുളള കടകളില്‍ നിന്ന് വിലപേശി സാധനങ്ങള്‍ വാങ്ങാൻ കഴിയും. എന്നാല്‍ അമേരിക്കയില്‍ സാധിക്കില്ല.
  • യുപിഐ പോലുളള സേവനങ്ങള്‍ ഇന്ത്യയില്‍ സജീവമാണ്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->