ചെടിച്ചട്ടി ഓർഡർ നല്‍കാൻ 10,000 കൈക്കൂലി വാങ്ങിയ സംസ്ഥാന കളിമണ്‍പാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ പിടിയില്‍.സിഐടിയു സംസ്ഥാന കമ്മിറ്റി അംഗമായ കുട്ടമണി കെ എൻ ആണ് വിജിലൻസിന്റെ പിടിയിലായത്.

തൃശൂർ ചിറ്റിലശ്ശേരിയിലെ സ്വകാര്യ കളിമണ്‍ പാത്ര നിർമ്മാണ യൂണിറ്റില്‍ നിന്നാണ് കൈക്കൂലി വാങ്ങിയത്. തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളിലേക്ക് ഈ യൂണിറ്റില്‍ നിന്നും ചെടിച്ചട്ടി വിതരണം ചെയ്തിരുന്നു. വളാഞ്ചേരി നഗരസഭയ്‌ക്ക് കീഴിലുളള കൃഷിഭവൻ വഴിയാണ് ഇവ വിതരണം ചെയ്തിരുന്നത്. 3624 ചെടിച്ചെട്ടികളാണ് ഇവർ ഇത്തരത്തില്‍ എത്തിച്ച്‌ നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന് ഫണ്ട് നല്‍കുന്നത് സംസ്ഥാന കളിമണ്‍പാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷനാണ്. ഈ പണം അനുവദിക്കാനായാണ് കുട്ടമണി പണം ആവശ്യപ്പെട്ടത്. 25,000 വേണമെന്നാണ് ഇയാള്‍ ആവശ്യപ്പെട്ടത്. ഒടുവില്‍ പൊറുതിമുട്ടിയ സ്വകാര്യ കളിമണ്‍ പാത്ര നിർമ്മാണ യൂണിറ്റ് തൃശൂർ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. എഴുപത്തി മൂന്ന് വയസുകാനായ കുട്ടമണി കെ എൻ. സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണത്തൊഴിലാളി യൂണിയന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറിയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക