മലയാള സിനിമയില്‍ ചരിത്രം കുറിച്ച്‌ കല്യാണി പ്രിയദർശൻ നായിക ആയി എത്തിയ ലോക ചാപ്റ്റർ 1 ചന്ദ്ര. ആഗോള ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടുന്ന മലയാള ചിത്രമായി ലോക മാറി. മോഹൻലാലിന്റെ എമ്ബുരാനെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്.

നിർമാതാക്കളായ വേഫെറർ ഫിലിംസാണ് ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചത്. എമ്ബുരാന്റെ 268 കോടി കളക്ഷനെയാണ് ലോക മറികടന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം 150 കോടി നേടുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ‘ലോക’. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടുന്ന രണ്ടാമത്തെ ചിത്രവും ‘ലോക’യാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു ഫീമെയില്‍ കേന്ദ്ര കഥാപാത്രമായി വരുന്ന ഇന്ത്യൻ സിനിമ നേടിയ ഏറ്റവും വലിയ കളക്ഷൻ എന്ന നേട്ടവും ഇനി ലോകയ്ക്ക് ആണ്. ഡൊമനിക് അരുണ്‍ സംവിധാനം ചെയ്ത സിനിമ റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ ഹീറോ ചിത്രമാണ് ലോക. സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായുള്ള ആദ്യ ചിത്രം കൂടിയാണിത്. കല്യാണിക്കൊപ്പം നസ്ലിൻ, ചന്തു സലിം കുമാർ, സാൻഡി, നിഷാന്ത് സാഗർ, വിജയരാഘവൻ, ടൊവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരാണ് ചിത്രത്തിലുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക