നടി റിനി ആൻ ജോർജ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വർ മുൻകൂർ ജാമ്യം തേടി. നോട്ടീസ് നല്‍കാതെയുള്ള അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഈശ്വർ ഹൈക്കോടതിയെ സമീപിച്ചത്. സാമൂഹ്യമാധ്യമങ്ങളിലൂടെ രാഹുല്‍ ഈശ്വർ അപകീർത്തികരമായ പ്രചാരണം നടത്തിയെന്നാണ് നടി മുഖ്യമന്ത്രിക്കും സൈബർ പോലീസിലും നല്‍കിയ പരാതിയില്‍ പറയുന്നത്.

രാഹുല്‍ ഈശ്വറിന് പുറമെ ഷാജൻ സ്കറിയ, വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകള്‍, ഓണ്‍ലൈൻ യൂട്യൂബ് ചാനലുകള്‍ എന്നിവർക്കെതിരെയും നടി പരാതി നല്‍കിയിട്ടുണ്ട്.രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തലിന് പിന്നാലെ നടിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഉണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക