കോട്ട നഗരത്തിലെ നയപുരയില്‍ ഡോക്ടർമാർക്കുള്ള പിജി ഹോസ്റ്റലില്‍ മൂർഖൻ പാമ്ബിനെ കണ്ടെത്തിയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി(Cobra in PG hostel). സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സില്‍ @Khushi75758998 എന്ന ഹാൻഡിലാണ് ദൃശ്യങ്ങള്‍ പങ്കുവച്ചത്.

ദൃശ്യങ്ങള്‍ക്കാസ്പദമായ സംഭവം സെപ്റ്റംബർ 14 ഞായറാഴ്ച രാത്രിയാണ് ഉണ്ടായത്. ജെകെ ലോണ്‍ ആശുപത്രി പരിസരത്തുള്ള റസിഡന്റ് ഡോക്ടർമാർക്കുള്ള പിജി ഹോസ്റ്റലിലെ ടോയ്‌ലറ്റ് സീറ്റിലാണ് മൂർഖൻ പാമ്ബിനെ കണ്ടെത്തിയത്. ടോയ്‌ലറ്റ് പൈപ്പ് വഴിയാണ് പാമ്ബ് അകത്ത് എത്തിയതെന്നാണ് വിവരം. അതേസമയം പാമ്ബിനെ കണ്ടതോടെ അവിടെയുണ്ടായിരുന്ന ഡോക്ടർമാർ പരിഭ്രാന്തരായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക