പുതു പരിയാരത്ത് യുവതിയെ ഭർതൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചോളോട് സ്വദേശി മീര (29) ആണ് മരിച്ചത്.ഭർത്താവിന്റെ ഉപദ്രവത്തില്‍ സഹികെട്ട് ഇന്നലെ യുവതി സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. എന്നാല്‍ രാത്രി 11 മണിയോടെ ഭർത്താവ് അനീഷ് മീരയെ കൊണ്ടുപോയി. ഇതിന് ശേഷമായിരുന്നു മീരയുടെ മരണം.
പൊലീസ് ആണ് മകള്‍ മരിച്ച വിവരം മീരയുടെ അമ്മയെ അറിയിച്ചത്. മരണത്തില്‍ ദൂരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ രംഗത്ത് വന്നു. ഭർതൃവീട്ടുകാർ മരണ വിവരം അറിയിച്ചില്ലെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. മീര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും അവർ ആരോപിച്ചു.
ഒന്നര വർഷം മുമ്ബാണ് മീരയും അനീഷും തമ്മില്‍ വിവാഹതരായത്. യുവതിയുടെ രണ്ടാം വിവാഹം ആയിരുന്നു. ആദ്യ വിവാഹത്തില്‍ 11 വയസുള്ള ഒരു മകളുണ്ട്. അനീഷുമായുള്ള വിവാഹത്തിന് മീരയുടെ വീട്ടുകാർക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അനീഷിന്റെ ഉപദ്രവം വീട്ടുകാരോട് അധികം വെളിപ്പെടുത്തയിരുന്നില്ല.
മരണത്തില്‍ ദുരൂഹത ആരോപിച്ച് ഹേമാംബിക പൊലീസില്‍ യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഭർത്താവിനെ കസ്റ്റഡിയില്‍ എടുക്കുമെന്ന് പൊലീസ് പറഞ്ഞു.

















