സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ വ്‌ലോഗര്‍ തൊപ്പി പൊലീസ് കസ്റ്റഡിയില്‍. വടകര ബസ് സ്റ്റാന്റില്‍ വച്ചാണ് കണ്ണൂര്‍ കല്യാശേരി സ്വദേശി മുഹമ്മദ് നിഹാലിനെ (തൊപ്പി)പിടികൂടിയത്. വടകര പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റല്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ ചൂണ്ടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പിടികൂടി. തൊപ്പിയുടെ കാര്‍ കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമായി ഉരസിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് തൊപ്പിയും കാര്‍ യാത്രികരായ രണ്ട് പേരും വടകര ബസ്റ്റാന്റില്‍ എത്തി സ്വകാര്യ ബസ് ജീവനക്കാരുമായി വാക്കേറ്റം നടത്തി. ഇതിനിടെ തോക്ക് ചൂണ്ടിയും ഭീഷണിപ്പെടുത്തി. ബസ് തൊഴിലാളികള്‍ തടഞ്ഞ് വെച്ച്‌ പൊലീസില്‍ ഏല്‍പ്പിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക