കാറില്‍ കടത്തുന്നതിനിടെ അരക്കിലോ കഞ്ചാവുമായി യുവ അഭിഭാഷകൻ പോലീസ് പിടിയിലായി. വടവന്നൂർ ഊട്ടറ ശ്രീജിത്താണ് (32)പിടിയിലായത്.തിങ്കളാഴ്ച ഉച്ചയ്ക്ക് 12:30-ഓടെ കൊടുവായൂർ ഭാഗത്തു നിന്നും വരവെ പുതുനഗരം കവലയില്‍ വെച്ചാണ് പിടിയിലായത്.
എസ്‌ഐ കെ.ശിവചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശ്രീജിത് ഓടിച്ച കാർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. തുടർന്ന് പോലീസ് ജീപ്പില്‍ പിന്തുടർന്ന് പിടിക്കുകയായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
മുൻപും പോലീസ് പരിശോധനയ്ക്കിടെ കാർ വെട്ടിച്ചു കടന്നിട്ടുള്ളയാളാണ് ശ്രീജിത്.പാലക്കാട് കോടതിയിലാണ് ഇയാള്‍ പ്രാക്ടീസ് ചെയ്യുന്നത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















