സിനിമാ രംഗത്തെ ലൈംഗിക ചൂഷണവും തൊഴില്‍ ചൂഷണവുമൊക്കെ വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.പല പ്രമുഖ നടന്‍മാര്‍ക്കെതിരെയും ലൈംഗികാരോപണങ്ങള്‍ ഉയരുകയും താരസംഘടനയുടെ മുന്‍ ഭാരവാഹി ഒളിവില്‍ പോകേണ്ട സ്ഥിതിയുമുണ്ടായിരിക്കുകയാണ്.

ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത് നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെയാണ്.ഇതോടെ ഡി ജി പിക്ക് പരാതി നല്‍കിയിരിക്കുകയാണ് ബാലചന്ദ്രമേനോന്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നടിയും അഭിഭാഷകനും ബ്ലാക്‌മെയില്‍ ചെയ്‌തെന്നാണ് പരാതി . മൂന്ന് പീഡന ആരോപണങ്ങള്‍ ഉടന്‍ വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് ബാലചന്ദ്രമേനോന്റെ പരാതിയില്‍ പറയുന്നു.

സെപ്തംബര്‍ 13ന് തനിക്ക് ഒരു ഫോണ്‍ കോള്‍ വന്നു. അഡ്വ.സന്ദീപ് എന്നാണ് പരിചയപ്പെടുത്തിയത്. മൂന്ന് പീഡനക്കേസുകള്‍ തനിക്കെതിരെ വരുന്നു എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.

പിന്നാലെ ഈ നടി സമൂഹ മാധ്യമങ്ങളിലടക്കം കമിംഗ് സൂണ്‍ എന്ന് പറഞ്ഞു കൊണ്ട് പോസ്റ്റിട്ടു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അത് ഏറ്റുപിടിച്ച്‌ തനിക്കെതിരെ ദുഷ്പ്രചാരണം നടത്തിയെന്നും ബാലചന്ദ്രമേനോന്‍ പരാതിയില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക