എരഞ്ഞിപ്പാലത്ത് ഇരുപത്തിയൊന്നുകാരിയെ ആണ്‍സുഹൃത്തിൻ്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷ(21) ആണ് മരിച്ചത്. മംഗലാപുരത്ത് ബി.ഫാം വിദ്യാർഥിനിയായ ആയിഷ റഷ മൂന്നു ദിവസം മുൻപാണ് ആണ്‍സുഹൃത്ത് ബഷീറുദ്ദീൻ്റെ വീട്ടിലെത്തിയതെന്നാണ് വിവരം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

അതേസമം ആയിഷ റഷ കോഴിക്കോട്ടെത്തിയെങ്കിലും അത്തോളിയിലെ വീട്ടിലേക്ക് പോയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോഴിക്കോട്ടെ ജിമ്മില്‍ ട്രെയിനറായിരുന്ന ബഷീറുദ്ദീൻ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്തതായും ആയിഷയെ ഇയാള്‍ മർദ്ദിച്ചതായി സുഹൃത്തുക്കള്‍ പറഞ്ഞതായും ബന്ധുക്കള്‍ കൂട്ടിച്ചേർത്തു. ഇതേ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നും അവർ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക