ജില്ലാകളക്ടർകൂടി പങ്കെടുത്ത ഓണാഘോഷ പരിപാടിക്കിടെ കളക്ടറേറ്റില്‍ ജീവനക്കാരിയോട് ജൂനിയർ സൂപ്രണ്ട് അപമര്യാദയായി പെരുമാറിയെന്ന് പരാതി.ഓഗസ്റ്റ് 28 വ്യാഴാഴ്ചയാണ് സംഭവം. സംഭവത്തില്‍ ജീവനക്കാരി എഡിഎമ്മിന് പരാതി നല്‍കി. എഡിഎം അന്വേഷണത്തിന് ഉത്തരവിട്ടു.

കളക്ടറേറ്റിലെ കെ-സെക്‌ഷനിലെ ഉയർന്ന ഉദ്യോഗസ്ഥൻ ജീവനക്കാരിയെ വരാന്തയില്‍വെച്ച്‌ കയറിപ്പിടിക്കുകയായിരുന്നു. സഹപ്രവർത്തകരുടെ സാന്നിധ്യത്തിലാണ്‌ യുവതി അതിക്രമം നേരിട്ടത്. പകച്ചുപോയ ഇവർ സഹപ്രവർത്തകരുടെ നിർദേശത്തെ തുടർന്ന് എഡിഎമ്മിനെ നേരില്‍ക്കണ്ട് രേഖാമൂലം പരാതി നല്‍കി. എന്നാല്‍ സംഭവം പോലീസില്‍ അറിയിക്കരുതെന്നും ഓഫീസില്‍തന്നെ ഒത്തുതീർക്കണമെന്നുമാവശ്യപ്പെട്ട് ഭരണാനുകൂല സംഘടനയിലെ ചില നേതാക്കള്‍ എഡിഎമ്മിനെ സമീപിച്ചതായി വിവരമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്നുദിവസത്തിനകം റിപ്പോർട്ട് നല്‍കണമെന്ന് അന്വേഷണച്ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറോട് എഡിഎം നിർദേശിച്ചു. ഇന്നലെ ഞായർ അവധിയായതിനാല്‍ തിങ്കളാഴ്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് എഡിഎമ്മിന് ലഭിച്ചേക്കും. കളക്ടറേറ്റിലെ റവന്യൂ റിക്രിയേഷൻ ക്ലബ്ബിന്റെ പേരില്‍ സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആയിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക