വിവിധ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വീട്ടില്‍ തന്നെ തുടരുന്നു.വ്യാഴാഴ്ചയാണ് പാലക്കാട്ട് നിന്നു കുടുംബവുമായി പത്തനംതിട്ടയിലെ അടൂർ നെല്ലിമുകളിലുള്ള വീട്ടിലെത്തിയത്.
അതേസമയം, മണ്ഡലത്തിലും പുറത്തുമായി നേരത്തെ നിശ്ചയിച്ച പൊതുപരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. ഒരു പരിപാടികളിലും രാഹുല്‍ പങ്കെടുക്കുന്നുമില്ല. വ്യാഴാഴ്ച മാധ്യമങ്ങളോട് പ്രതികരിക്കാൻ മാത്രമാണ് അദ്ദേഹം വീടിനു പുറത്തെത്തിയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
രാഹുലിനു നേരെ ഇന്നും പ്രതിഷേധത്തിന് സാധ്യതയുള്ളതിനാല്‍ വീടിന് മുന്നില്‍ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വീടിന് മുന്നില്‍ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചു. ചില പാർട്ടി പ്രവർത്തകരും സുഹൃത്തുക്കളും നേതാക്കളും മാത്രമാണ് വീട്ടിലെത്തുന്നത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















