യൂബർ ഡ്രൈവർ കാറില്‍ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചെന്ന് പരാതിയുമായി യൂട്യൂബർ അലിൻ ജോസ് പെരേര. ഡ്രൈവർ ആശിഷ് ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടി യുവാവ് പോലീസില്‍ പരാതി നല്‍കി.ഞാൻ ആരെയും ഉപദ്രവിക്കാൻ പോകാറില്ല. എനിക്ക് സ്വന്തമായി ചേട്ടനില്ല. കഴിഞ്ഞ രണ്ട് വർഷമായി ആശിഷിനെ സഹോദരനെ പോലെയാണ് കണ്ടത്. പിന്നെ എന്തിനാണ് എന്നെ ഉപദ്രവിച്ചതെന്ന് എന്ന് അറിയില്ല.

ഓർക്കുമ്ബോള്‍ തന്നെ സങ്കടം വരുന്നുണ്ട്. ഭയങ്കരമായി കരഞ്ഞിട്ടാണ് ഇന്നലെ വീട്ടിലേക്ക് വന്നത്. വേദന കൊണ്ട് പുളയുകയായിരുന്നു. ശരീരം നുറുങ്ങുന്ന വേദനായാണ്. സാധാരണക്കാരായ ഒരുപാട് യാത്രക്കാര്‍ യൂബറില്‍ കയറാറുണ്ട്. അവരുടെ ജീവന് പോലും ഇത്തരക്കാര്‍ ഭീഷണിയാണെന്നും അലിൻ ജോസ് പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആശിഷിന്റെ ചിത്രവും അലിൻ ജോസ് പങ്കുവെച്ചിട്ടുണ്ട്. തിയേറ്ററിന് മുന്നില്‍ നിന്ന് റിവ്യൂ പറഞ്ഞാണ് അലിൻ ജോസ് ശ്രദ്ധനേടിയത്. സോഷ്യല്‍ മീഡിയയില്‍ വൻ വിമർശനം അലിൻ ജോസ് നേരിടാറുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക