സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ശ്രദ്ധ നേടിയവരാണ് സന്തോഷ് വർക്കി എന്ന ആറാട്ട് അണ്ണനും അലൻ ജോസ് പേരേരയും.സിനിമ റിവ്യൂ പറഞ്ഞ് ആറാട്ടണ്ണനൊപ്പം തന്നെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയായിരുന്നു പെരേര. ഇരുവരും ഇന്ന് പല പരിപാടികളിലും ഗസ്റ്റായും പങ്കെടുക്കാറുണ്ട്.

കല്യാണവീടുകളിലും മറ്റും അതിഥിയായി എത്തുന്ന അലൻ ജോസ് പേരേരയുടെ ഡാൻസ് വീഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. ഇപ്പോഴിതാ, ഇങ്ങനെ കല്യാണവീടുകളില്‍ ഗസ്റ്റായി ചെന്ന് ഡാൻസ് ചെയ്യുന്നതിലൂടെ പെരേര പ്രതിമാസം സമ്ബാദിക്കുന്നത് എത്രയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സന്തോഷ് വർക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“പെരേര ആളുകളുടെ ഒരു സ്ട്രെസ്സ് റിലീവറാണ് ഇപ്പോള്‍.ഇപ്പോള്‍ നല്ല റീച്ചാണ് ആള്‍ക്ക്, വലിയ തിരക്കിലാണ് ആളിപ്പോള്‍. ഞങ്ങളുടെ റൂട്ട് വ്യത്യസ്തമാണ്. പെരേര എന്നേക്കാള്‍ ഡാൻസ് കളിക്കും, പാട്ട് പാടും. ഞാൻ അറിയാതെ വൈറലായതാണ്. പെരേര ഓരോ കാര്യങ്ങളും പ്ലാൻ ചെയ്ത് വൈറലായതാണ്. എന്നേക്കാള്‍ മാർക്കറ്റ് പെരേരയ്ക്ക് ആണിപ്പോള്‍.”

“കല്യാണ ഫംഗ്ഷനുകള്‍ക്ക് പോവുന്ന പരിപാടി തുടങ്ങിയത് പെരേരയാണ്. അടുത്തമാസത്തേക്ക് ഇതിനകം തന്നെ പത്തു പ്രോഗ്രാമുകള്‍ പെരേരയ്ക്ക് ബുക്കായിട്ടുണ്ട്. 10000 രൂപയാണ് അതിന് പ്രതിഫലമായി ഈടാക്കുന്നത്. ഇപ്പോള്‍ തന്നെ ഒരു ലക്ഷത്തിന്റെ ബുക്കിംഗ് ആയി എന്നാണ് ഞാൻ അറിഞ്ഞത്,” എന്നാണ് സന്തോഷ് വർക്കി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.