തിരൂരങ്ങാടി തെയ്യാലിങ്ങലില്‍ ആയുധങ്ങളുമായെത്തിയ സംഘം കാർ തടഞ്ഞു നിർത്തി രണ്ട് കോടി രൂപ കവർന്നു. തെന്നല സ്വദേശി ഹനീഫയുടെ പണമാണ് കവർന്നത്. തെയ്യാലിങ്ങള്‍ ഹൈസ്കൂള്‍ പടിയില്‍ വെച്ച്‌ രാത്രി 9.50 നാണ് സംഭവം. തെന്നല അറക്കല്‍ സ്വദേശി മുഹമ്മദ് ഹനീഫ, മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്.

കൊടിഞ്ഞിയില്‍ നിന്ന് പണം വാങ്ങി താനൂർ ഭാഗത്തേക്ക് പോകുമ്ബോള്‍ തെയ്യാലിങ്ങല്‍ ഹൈസ്കൂള്‍പടിയില്‍ വെച്ചാണ് പണം കവർന്നത്. എതിർഭാഗത്ത് നിന്ന് കാറില്‍ വന്ന അക്രമി സംഘം ആയുധങ്ങളുമായിറങ്ങി പണം തട്ടിയെടുക്കുകയായിരുന്നു. ഹോക്കി സ്റ്റിക്കുകളും വടിവാളുകളുമായി ഇറങ്ങിയ നാലംഗ സംഘമാണ് പണം തട്ടിയെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പണം കവർന്ന ശേഷം കൊടിഞ്ഞി ഭാഗത്തേക്ക് സംഘം കാറില്‍ രക്ഷപ്പെട്ടു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കിട്ടിയ പണമാണ് സംഘം കവർന്നതെന്ന് ഹനീഫ പറഞ്ഞു. താനൂർ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചുവരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക