ടെലിവിഷന്‍ പരമ്ബരകളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് നടൻ നിരഞ്ജൻ നായർ. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നിരഞ്ജൻ. അത് വഴി തന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ഭാര്യ ഗോപിക എം.ജി യൂണിവേഴ്സിറ്റിയില്‍ നിന്ന് നാലാം റാങ്കോടെ പഠനം പൂർത്തിയാക്കിയ വിശേഷമാണ് നിരഞ്ജൻ പങ്കുവെച്ചിരിക്കുന്നത്.

“ചില വിജയങ്ങള്‍..അത് രേഖപ്പെടുത്തേണ്ടവയാണ്. അതിന്റെ പുറകില്‍ കഷ്ടപ്പാടിന്റെ മഷി പുരണ്ടിട്ടുണ്ടെങ്കില്‍ അതിനു മാധുര്യം കൂടും. തളർന്നു പോയ, പിന്തിരിഞ്ഞു പോകാമായിരുന്ന ഒരുപാട് അവസരങ്ങളില്‍, തോറ്റു പോകാതെ..പതറിപോകാതെ പിടിച്ചു നിന്ന് പോരാടി നേടിയെടുത്തത് എം.ജി യൂണിവേഴ്സിറ്റിയുടെ 4-മത് റാങ്ക്. ഇനി മുതല്‍ consultant psycologist. അഭിമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരിക്കല്‍ കോളേജ് യൂണിഫോമില്‍ വരുന്ന വീഡിയോക്ക് താഴെ ചില കമന്റുകള്‍ വന്നിരുന്നു. തള്ളമാരൊക്കെ ഇപ്പൊ കോളേജിലേക്ക് ആണോ എന്ന്… ഇന്ന് ഈ അഭിമാന നിമിഷം അവർക്കുള്ള മറുപടിയായി കരുതുന്നു.ആരോടും ദേഷ്യവും പരിഭവവും ഇല്ല. പെണ്ണിന് പ്രായം പഠനത്തിന് ഒരു തടസമല്ല എന്നത് ഇപ്പോ അനുഭവത്തില്‍ വന്നത് കൊണ്ട് പറഞ്ഞതാണ്. പഠിക്കാൻ ആഗ്രഹം ഉള്ള സ്ത്രീകള്‍ പഠിക്കട്ടെ. ചിറകുകള്‍ തൂവലുകള്‍ കൂട്ടിവച്ച ഇടമല്ല പകരം പറക്കുവാൻ ഉള്ളവയാണ്. പറക്കട്ടെ.. അവസരങ്ങള്‍ നിറഞ്ഞ ആകാശം മുട്ടെ ചിറകുകള്‍ വിടർത്തി പറക്കട്ടെ..അവർക്കും കൂടി അവകാശപ്പെട്ടതാണ് നമ്മള്‍ അനുഭവിക്കുന്നതെല്ലാം. ദൈവത്തിനോടും, അവസാനം വരെ കൂടെ നിന്നവരോടും അങ്ങനെ നിന്നു എന്ന് തോന്നിപ്പിച്ചവരോടും. എല്ലാവരോടും നന്ദി പറയുന്നു”, നിരഞ്ജൻ കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക