ഒരുമിച്ച്‌ ജീവിക്കുന്നതിന് വേണ്ടി ആദിലയും നൂറയും നടത്തിയ പോരാട്ടം മലയാളികള്‍ക്കറിയാവുന്നതാണ്. തന്റെ പങ്കാളിയെ വീട്ടുകാർ പിടിച്ചുവെച്ചിരിക്കുന്നു എന്ന് പറഞ്ഞ് ആദില കോടതിയില്‍ ഹേബിയസ് കോർപസ് ഹർജി ഫയല്‍ ചെയ്തു. സ്വവർഗാനുരാഗികളായ ഇരുവരേയും അവരുടെ ഇഷ്ടത്തിന് ഒരുമിച്ച്‌ ജീവിക്കാൻ അനുവദിക്കുന്ന ചരിത്ര വിധിയാണ് അന്ന് ഹൈക്കോടതിയില്‍ നിന്ന് വന്നത്.

ഇപ്പോള്‍ ബിഗ് ബോസിലൂടെ മലയാളികളുടെ ശ്രദ്ധ പിടിക്കുമ്ബോള്‍ തങ്ങളുടെ പ്രണയ കഥ പറയുകയാണ് ഇവർ.”പ്ലസ് വണ്ണില്‍ പഠിക്കുമ്ബോഴാണ് നൂറയെ പരിചയപ്പെടുന്നത്. പ്ലസ് ടുവിലേക്ക് വന്നപ്പോള്‍ റിലേഷൻഷിപ്പിലായി. എനിക്ക് ഇവളോട് ഒരു ക്രഷ് ഉണ്ടായിരുന്നു. ക്ലാസിലേക്ക് ആദ്യം അവള്‍ വന്നപ്പോള്‍ തന്നെ അട്രാക്ഷൻ തോന്നി. ഷാള്‍ എല്ലാം ഇട്ട് വന്നപ്പോള്‍ ഒരു മൊഞ്ചത്തിക്കുട്ടി ആയിരുന്നു. എനിക്ക് ഒരു പെണ്‍കുട്ടിയോട് അട്രാക്ഷൻ തോന്നുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞത് നൂറയെ കണ്ടപ്പോഴാണ്, ബിഗ് ബോസ് ഹൗസില്‍ ആദില പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“നൂറയുടെ ചുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഇതുപോലെ ചുണ്ടുള്ള ആളുകളെ ഞാൻ സിനിമയിലേ കണ്ടിട്ടുള്ളു. നമ്മളിലൊരാള്‍ ആണായിരുന്നു എങ്കില്‍ എന്ത് എളുപ്പമായിരുന്നേനെ നമുക്ക് വിവാഹം കഴിക്കാൻ എന്ന് ഞാൻ അവളോട് പറഞ്ഞു. അവള്‍ക്കും എന്നോട് അങ്ങനെ തോന്നിയിട്ടുണ്ട് എന്ന് പറഞ്ഞു. അതോടെയാണ് ഞങ്ങള്‍ രണ്ട് പേർക്കും പരസ്പരം അങ്ങനെയൊരു ഇഷ്ടം ഉണ്ടെന്ന് തിരിച്ചറിയുന്നത്.”

“ആ സമയം അവള്‍ക്ക് ഒരുപാട് വിവാഹാലോചനകള്‍ വരുന്നുണ്ടായിരുന്നു. അതുകൊണ്ട് എനിക്ക് സമ്മർദം കൂടുതലായിരുന്നു. പെണ്‍കുട്ടികളോട് അട്രാക്ഷൻ തോന്നുന്ന എന്നെ വീട്ടുകാർ വനിതാ കോളജില്‍ കൊണ്ടുപോയി ചേർത്തതിനെ കുറിച്ചും ചിരിച്ച്‌ കൊണ്ട് ആദില പറയുന്നു. അപ്പോഴെല്ലാം നൂറ എന്റെ മനസില്‍ ഉള്ളത് കൊണ്ട് എനിക്ക് കോളജിലെ ആരോടും അങ്ങനെയൊന്നും തോന്നിയില്ല. ഒരുമിച്ച്‌ ജീവിക്കാൻ ഇറങ്ങി തിരിച്ചപ്പോള്‍ ഏതെങ്കിലും വീട്ടില്‍ പാത്രം കഴുകി പണം ഉണ്ടാക്കേണ്ടി വരും, പാലാരിവട്ടം പാലത്തിനടിയില്‍ കഴിയേണ്ടി വരുമോ എന്നെല്ലാം പേടിച്ചിരുന്നു. എന്നാല്‍ ഇത്രയും കോടിക്കണക്കിന് ആളുകള്‍ കാണുന്ന വേദി എന്റെ ഭാര്യയാവാൻ പോകുന്ന ആള്‍ക്കൊപ്പം പങ്കിടാൻ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്,” ഇങ്ങനെ ആദില പറഞ്ഞ് നിർത്തിയപ്പോഴേക്കും ഹൗസിനുള്ളിലെ എല്ലാവരും കയ്യടികളോടെയാണ് പിന്തുണ പ്രഖ്യാപിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക