അഞ്ച് പതിറ്റാണ്ടിലധികമായി സംഗീതലോകത്ത് നിറഞ്ഞുനില്‍ക്കുന്ന കെ എസ് ചിത്രയുടെ ശബ്ദസൗന്ദര്യം ആസ്വദിക്കാത്ത മലയാളികളില്ലെന്നു തന്നെ പറയാം. ജീവിതത്തില്‍ അലിഞ്ഞുപോയൊരു സ്വരമാണത്. മലയാളത്തില്‍ മാത്രമല്ല തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ആസാമീസ്, ബംഗാളി, ഒഡിയ, തുളു, പഞ്ചാബി, രാജസ്ഥാനി, ഇംഗ്ലീഷ്, ലാറ്റിൻ, അറബി എന്നീ ഭാഷകളിലായി 30,000-ത്തോളം പാട്ടുകള്‍ കെ.എസ്. ചിത്ര പാടിയിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷന്‍, മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ തുടങ്ങി ഒട്ടേറെ ബഹുമതികളാണ് ചിത്ര സ്വന്തമാക്കിയിട്ടുള്ളത്.

നിറഞ്ഞ ചിരിയോടെ ചിത്ര തന്റെ വിശേഷങ്ങളും അനുഭവങ്ങളും പങ്കിടുമ്ബോള്‍ മലയാളികളത് ഒരു കുഞ്ഞ് പറയുന്ന വിശേഷങ്ങള്‍ പോലെ ഏറ്റെടുക്കാറുണ്ട്. അതുകൊണ്ട് താരത്തിന്റെ അഭിമുഖങ്ങള്‍ക്കും കുഞ്ഞു വര്‍ത്തമാനങ്ങള്‍ക്കും ആരാധരേറെയാണ്. ഇപ്പോഴിതാ രഞ്ജിനി ഹരിദാസിനൊപ്പമുള്ള ചിത്രയുടെ ക്യൂട്ട് ചാറ്റാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഐഡിയ സ്റ്റാര്‍ സിംഗറില്‍ അവതാരക ആയി എത്തിയപ്പോള്‍ മുതല്‍ ചിത്രയ്ക്ക് രഞ്ജിനിയോട് ഒരു അടുപ്പവും സ്നേഹവുമൊക്കെയുണ്ട്. മംഗ്ലീഷ് പറയുന്ന ആ സംസാര രീതിയും പെരുമാറ്റരീതിയും ചിത്ര ഏറെ ആസ്വദിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്റെ യൂട്യൂബ് ചാനലിലെ പുതിയ ചാറ്റ് ഷോ ആയ ‘ദ ഗ്രീന്‍ റൂമില്‍’ ആദ്യ അതിഥിയായി എത്തിയത് രഞ്ജിനിയുടെ സ്വന്തം ചിത്ര ചേച്ചി ആണ്. സംസാരത്തിനിടയിൽ രഞ്ജിനി ഹരിദാസിന്റെ വസ്ത്രധാരണത്തെക്കുറിച്ച് ചിത്രയും രഞ്ജിനിയും ചില കാര്യങ്ങൾ പങ്കുവെച്ചു. ഷോർട്ട് സ്കെർട്ട് ഇട്ട് എത്തിയ രഞ്ജിനിയെ ചിത്ര കൈകാര്യം ചെയ്തത് എങ്ങനെയെന്നും വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. കുട്ടിയുടുപ്പിട്ട് കാലിന്മേൽ കാൽ കയറ്റി വെച്ചിരിക്കുന്ന രഞ്ജിനിയോട് ചിത്ര എന്താണ് പറഞ്ഞിട്ടുള്ളത് എന്നും വീഡിയോയിൽ വെളിപ്പെടുത്തൽ ഉണ്ട്.

നീളം കുറഞ്ഞ ഉടുപ്പിടുന്നതിന്റെ പേരില്‍ ചിത്ര ചേച്ചി എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. കാലിന്‍മേല്‍ കാല്‍ കയറ്റി വെച്ച്‌ റിഹേഴ്സലില്‍ ഇരിക്കുമ്ബോഴൊക്കെ ചേച്ചി എനിക്ക് മെസേജ് അയക്കും. ‘ലെഗ്സ് ഡൗണ്‍’ എന്നായിരിക്കും മെസേജ്. എന്റെ ലൈഫില്‍ എന്നെ കല്യാണം കഴിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹമുള്ളത് ചിത്ര ചേച്ചിക്കാണ്. അമ്മയ്ക്ക് പോലും അത്രയും ആഗ്രഹമില്ല…” രഞ്ജിനി പറഞ്ഞു.

”ഞങ്ങള്‍ കോയമ്ബത്തൂരില്‍ ഒരു ഷോയ്ക്ക് പോയതായിരുന്നു. ഡോക്ടേര്‍സിന്റെ കോണ്‍ഫറന്‍സായിരുന്നു. വലിയൊരു റാംപ് കെട്ടിയിട്ടിട്ടുണ്ട്. രഞ്ജിനി ഒരു ചെറിയ സ്‌കേര്‍ട്ടുമിട്ട് റാംപിലേക്ക് നടന്ന് പോകുകയാണ്. റാംപിന്റെ ചുറ്റം ക്യാമറയും പിടിച്ച്‌ കുറേ ആളുകള്‍ നില്‍പുണ്ടായിരുന്നു. എനിക്ക് ടെന്‍ഷനായിട്ട് ഇരിക്കാന്‍ പറ്റുന്നില്ല. ആദരിക്കുന്ന കൂട്ടത്തില്‍ എന്നെ ഒരു പൊന്നാട അണിയിച്ചിരുന്നു. അത് ഞാന്‍ രഞ്ജിനിക്ക് ഉടുപ്പിച്ചുകൊടുത്തു…” പൊട്ടിച്ചിരിച്ച്‌ ചിത്ര പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക