ഏറ്റവും അപകടകാരികളായ പാമ്ബുകളിലൊന്നാണ് മൂർഖൻ. പ്രകോപിപ്പിച്ചാല്‍ അത് പെട്ടെന്ന് കൊത്തുമെന്ന കാര്യത്തില്‍ സംശയമില്ല.പല തരത്തിലുള്ള അന്ധവിശ്വാസങ്ങളൊക്കെ പാമ്ബിനെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്നുണ്ട്. ഇത്രയും അപകടകാരിയായിട്ടുപോലും ചിലർ ശ്രദ്ധനേടാനായി ഉഗ്ര വിഷമുള്ള പാമ്ബുകളെവച്ച്‌ സോഷ്യല്‍ മീഡിയയില്‍ റീലുകള്‍ ചെയ്യാറുണ്ട്. അത്തരത്തിലൊരു റീലാണ് ഇപ്പോള്‍ നവമാദ്ധ്യമങ്ങളില്‍ ചർച്ചയാകുന്നത്.

ഒരാള്‍ പാമ്ബിന് കണ്ണാടി കാണിച്ചുകൊടുക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് പിന്നെ അവിടെ നടന്നത്. കണ്ണാടിയില്‍ തന്റെ രൂപം കണ്ടെന്ന പോലെ പാമ്ബ് കുറേ സമയം അതില്‍ നോക്കി നില്‍ക്കുന്നു. തുടർന്ന് കണ്ണാടി കൊത്താൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. ബോളിവുഡ് സിനിമയായ നാഗിനിലെ ‘തേരേ ഇഷ്‌ക് കാ മുജ് പർ ഹുവാ യേ അസർ ഹേ’ എന്ന ഗാനം പശ്ചാത്തലത്തില്‍ നല്‍കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

@salman_pathan230 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. 1.06 കോടിയിലധികം പേരാണ് വീഡിയോ കണ്ടത്. ആയിരക്കണക്കിന് ആളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ കാണുന്നയാളെ രൂക്ഷമായി വിമർശിക്കുകയാണ് മിക്കവരും ചെയ്യുന്നത്. പാമ്ബിനെക്കൊണ്ട് ഇങ്ങനെ കോമാളിത്തരം കാണിക്കരുതെന്നും അപകടമാണെന്നുമൊക്കെയാണ് കമന്റുകള്‍.നിരവധി പേർ‌ വീഡിയോ ലൈക്ക് ചെയ്‌തിട്ടുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക