ലൈംഗിക സംതൃപ്തി നല്‍കാൻ കഴിയാത്ത ഭർത്താവിനെ യുവതി കുത്തിക്കൊന്നു. ഡല്‍ഹിയിലെ നിഹാല്‍ വിഹാർ സ്വദേശിനിയായ ഫർസാന ഖാൻ ആണ് തന്റെ ഭർത്താവിനെ ക്രൂരമായി കുത്തികൊലപ്പെടുത്തിയത്. ഞായറാഴ്ച്ച വൈകുന്നേരമാണ് യുവതി തന്റെ ഭർത്താവ് മുഹമ്മദ് ഷാഹിദിനെ ശരീരമാസകലം കുത്തി പരിക്കേല്‍പ്പിച്ചത്. മാരകമായി കുത്തേറ്റ മുഹമ്മദ് ഷാഹിദിനെ യുവതി തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഭ

ർത്താവ് ആത്മഹത്യ ചെയ്തതാണ് എന്നായിരുന്നു യുവതി ആശുപത്രി അധികൃതരോടും പൊലീസിനോടും പറഞ്ഞത്. എന്നാല്‍, പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ യുവതി നടന്ന സംഭവങ്ങള്‍ തുറന്നു പറയുകയായിരുന്നു. ഇതോടെ ഫർസാനയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത്

ജൂലൈ 20 ന് വൈകുന്നേരം 4.15 ഓടെയാണ് നിഹാല്‍ വിഹാർ പൊലീസ് സ്റ്റേഷനിലേക്ക് ഒരു പ്രാദേശിക ആശുപത്രിയില്‍ നിന്ന് ഫോണ്‍ കോള്‍ ലഭിക്കുന്നത്. ദേഹമാസകലം കുത്തേറ്റ ഭർത്താവുമായി ഒരു സ്ത്രീ ആശുപത്രിയില്‍ എത്തിയെന്നായിരുന്നു ഫോണ്‍ കോള്‍. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നു.ആശുപത്രിയിലെത്തിയ പൊലീസിനോട് കടബാധ്യതമൂലം ഭർത്താവ് ആത്മഹത്യ ചെയ്തെന്നായിരുന്നു ഫർസാന അവകാശപ്പെട്ടത്. എന്നാല്‍ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ മുറിവുകള്‍ സ്വയം ഏല്‍പ്പിച്ചതാകാൻ സാധ്യതയില്ലെന്ന് കണ്ടെത്തുകയായിരുന്നു.

മുന്നില്‍ നിന്ന് ആരോ ആക്രമിച്ചതാകാമെന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടു. തുടർന്ന് പൊലീസ് കൊലക്കുറ്റം രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭാര്യയുടെ മൊബൈല്‍ ഫോണിൻറെ ഫോറൻസിക് പരിശോധനയിലും ഇന്റർനെറ്റ് സെർച്ച്‌ ഹിസ്റ്ററി പരിശോധിച്ചതിലും ഇവർ ഉറക്ക ഗുളികകള്‍ ഉപയോഗിച്ച്‌ എങ്ങിനെ ഒരാളെ ഇല്ലാതാക്കാമെന്ന് സെർച്ച്‌ ചെയ്തതായി പൊലീസ് കണ്ടെത്തി. തുടർന്നുള്ള ചോദ്യം ചെയ്യലില്‍ യുവാവിൻറെ ഭാര്യ കുറ്റം സമ്മതിക്കുകയായിരുന്നു. ഭർത്താവുമായുള്ള തൻറെ ലൈംഗിക ബന്ധത്തില്‍ തൃപ്തി ലഭിക്കുന്നില്ലെന്നും ഷാഹിദിൻറെ ഓണ്‍ലൈൻ ചൂതാട്ടം മൂലം കുടുംബം കടബാധ്യതയിലാണെന്നും അതിനാല്‍ അദ്ദേഹത്തെ കൊല്ലാൻ തീരുമാനിച്ചെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്.

തനിക്കൊരു കാമുകനുണ്ടെന്നും കാമുകനുമായി ബന്ധപ്പെട്ടതോടെയാണ് ലൈംഗിക സുഖം എന്തെന്ന് താനറിഞ്ഞത് എന്നുമാണ് യുവതി പറയുന്നത്. ബറോലിയില്‍ താമസിക്കുന്ന യുവാവാണ് തന്റെ കാമുകനെന്നും ഫർസാന വെളിപ്പെടുത്തി. കാമുകനുമായുള്ള ലൈംഗിക ബന്ധത്തിന് ശേഷമാണ് ഭർത്താവിന് തന്നെ സംതൃപ്തിപ്പെടുത്താൻ ശേഷിയില്ലെന്ന് താൻ തിരിച്ചറിഞ്ഞത്. ഇതോടെ ഭർത്താവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചെന്നും യുവതി പറഞ്ഞു.ഷാഹിദിനെ നെഞ്ചില്‍ മൂന്ന് തവണയാണ് താൻ കത്തി ഉപയോഗിച്ച്‌ കുത്തിയതെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു. കുത്തിയ ശേഷം താൻ തന്നെ ആശുപത്രിയില്‍ എത്തിച്ചത് പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനാണെന്നും യുവതി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.

ആത്മഹത്യാ കഥ കെട്ടിച്ചമച്ച്‌ രക്ഷപെടാമെന്നും പിന്നീട് കാമുകനുമൊത്ത് സുഖമായി കഴിയാം എന്നുമായിരുന്നു യുവതിയുടെ പദ്ധതി. സംഭവത്തില്‍ കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക