സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. പ്രതിരോധ മന്ത്രാലയ, സൈനിക ആസ്ഥാനങ്ങള്‍ക്കും പ്രസിഡൻഷ്യല്‍ പാലസിന് ചുറ്റുമുള്ള പ്രദേശങ്ങളിലുമാണ് ആക്രമണമുണ്ടായത്. ഇപ്പോഴിതാ ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

സിറിയയിലെ ഔദ്യോഗിക ടിവി ചാനലില്‍ വാർത്ത വായിക്കുന്നതിനിടെ പിന്നില്‍ സ്ഫോടനം നടക്കുന്നതാണ് പുറത്തുവന്ന വീഡിയോയില്‍ ഉള്ളത്. തുടർന്ന് വാർത്താ അവതാരക ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ചാനലിലെ തത്സമയ വാർത്തയ്ക്കിടെയാണ് ആക്രമണം നടന്നത്. വാർത്ത വായ്ക്കുന്നതിനിടെ പിന്നിലെ കെട്ടിടത്തില്‍ ബോംബ് വീണ് തകരുന്നതും വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തെക്കൻ സിറിയയിലെ സുവെയ്ദ മേഖലയില്‍ ന്യൂനപക്ഷമായ ഡ്രൂസ് മതവിഭാഗക്കാർക്കെതിരെ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് ഇസ്രയേല്‍ ആക്രമണം. ഡ്രൂസ് വിഭാഗക്കാരുടെ സംരക്ഷണമാണ് തങ്ങളുടെ ലക്ഷ്യമെന്നും, അവരുമായി ഏറ്റുമുട്ടുന്ന സിറിയൻ സർക്കാർ സേന സുവെയ്ദയില്‍ നിന്ന് പിൻവാങ്ങും വരെ ആക്രമണം തുടരുമെന്നും ഇസ്രയേല്‍ പറയുന്നു.

ഞായറാഴ്ചയാണ് സുവെയ്ദയില്‍ ഡ്രൂസ്, ബെദൂയിൻ വിഭാഗങ്ങള്‍ തമ്മില്‍ സംഘർഷം ആരംഭിച്ചത്. ഡ്രൂസ്-ബെദൂയിൻ സംഘർഷം പരിഹരിക്കാൻ നഗരത്തില്‍ പ്രവേശിച്ച സർക്കാർ സേന, ഒടുവില്‍ ഡ്രൂസ് വിഭാഗക്കാരുമായി ഏറ്റുമുട്ടല്‍ തുടങ്ങി. 300ലേറെ പേർ ഇതുവരെ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ഡ്രൂസ് വിഭാഗത്തില്‍പ്പെട്ടവരെ കാണാതാവുന്നെന്നും സർക്കാർ സേനയുടെ പിന്തുണയോടെ ബെദൂയിൻ വിഭാഗങ്ങളാണ് പിന്നിലെന്നും ആരോപിക്കുന്നു. സംഘർഷങ്ങളില്‍ യു.എസ് ആശങ്ക രേഖപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക