ആക്രാന്തം മൂത്താല്‍ എന്തും ചെയ്യും എന്നതിന് ഒരു ഉദാഹരണമായ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മദ്യഷോപ്പിലെത്തിയ മധ്യവയസ്കൻ ആവേശം മൂത്ത് ഷോപ്പിലെ ഗ്രില്ലിലൂടെ തല അകത്തേക്ക് ഇട്ടു. മദ്യം കൈയിലെത്തിയതോടെ തല പുറത്തേക്ക് എടുക്കാൻ നോക്കിയെങ്കിലും ഇയാള്‍ കുടുങ്ങി പോയി.

സ്വന്തമായും, മദ്യഷോപ്പിലെത്തിയവർ ചേർന്നും ഏറെ പണിപ്പെട്ട് ഇയാളുടെ തല പുറത്തെടുക്കാൻ ശ്രമിക്കുന്നതും ഇത് വിജയിച്ചോ എന്നതുമാണ് വീഡിയോ.ഈ സാഹസങ്ങള്‍ നടക്കുമ്ബോഴും കൈയിലുള്ള മദ്യത്തിന്റെ പിടിവിടാൻ ഇയാള്‍ തയാറായില്ലെന്നതാണ് മറ്റൊരു കൗതുകം. അതേസമയം മറ്റൊരു വാദം അടച്ച മദ്യഷോപ്പില്‍ നിന്ന് കുപ്പി മോഷ്ടിക്കാൻ ശ്രമിച്ചപ്പോഴാണ് ഇയാളുടെ തല കുടുങ്ങിയതെന്നാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവം എവിടെ നടന്നതാണെന്നോ എപ്പോള്‍ നടന്നതാണെന്നോ അറിയില്ല. ആരുടെ തലയാണ് കുടുങ്ങിയതെന്ന കാര്യവും വ്യക്തമല്ല. മദ്യശാലയിലെത്തിയ മറ്റുള്ളവർ ചേർന്ന് കമ്ബിയുമായി മല്‍പിടിത്തം നടത്തിയാണ് ഇയാളുടെ തല ഒടുവില്‍ പുറത്തെടുത്തത്. ഈ വീഡിയോയാണ് രണ്ടുലക്ഷത്തിലേറെ പേർ കണ്ടത്..

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക