ജന്മം കൊണ്ട് മലയാളി അല്ലെങ്കിലും കർമ്മം കൊണ്ട് മലയാളി ആയി മാറിയ നടനാണ് ബാല. അതുകൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങള്‍ എന്നും മലയാളി പ്രേക്ഷകരെ സംബന്ധിച്ച്‌ താല്‍പര്യമുള്ള കാര്യമാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ നിർണായകമായ ഒരു വിഷയം കൂടി പങ്കുവച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് ബാല. കുറച്ച്‌ നാളായി സോഷ്യല്‍ മീഡിയയില്‍ അത്രയധികം ആക്‌ടീവ്‌ അല്ലാതിരുന്ന ബാല വമ്ബനൊരു സർപ്രൈസ് പൊട്ടിച്ചുകൊണ്ടാണ് വീഡിയോയുമായി വന്നിരിക്കുന്നത്.

ഭാര്യയായ കോകിലയ്ക്ക് ലോട്ടറി അടിച്ചതിന്റെ സന്തോഷ വാർത്ത പങ്കുവച്ചുകൊണ്ടാണ് ബാല ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ഫേസ്‌ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ഈ വിശേഷം പങ്കുവച്ചത്. ജീവിതത്തില്‍ ആദ്യമായാണ് ഇത്തരം ഒരു അനുഭവം എന്ന് പറഞ്ഞുകൊണ്ടാണ് ബാല ലോട്ടറി അടിച്ച വിവരം പങ്കുവച്ചത്. കേരള സർക്കാരിന്റെ കാരുണ്യ ലോട്ടറിയാണ് ബാലയ്ക്കും കോകിലയ്ക്കും അടിച്ചിരിക്കുന്നത്.4935 എന്ന നമ്ബറിലുള്ള കാരുണ്യ ലോട്ടറി ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്നാണ് ബാല പറയുന്നത്. ആദ്യമായാണ് ലോട്ടറി അടിക്കുന്നതെന്നും അതില്‍ വളരെയധികം സന്തോഷമുണ്ടെന്നും ബാല പറഞ്ഞു. ആർക്കെങ്കിലും എന്തെങ്കിലും നല്ലത് ചെയ്യൂ എന്ന് പറഞ്ഞുകൊണ്ട് ഭാര്യ കോകിലയുടെ കയ്യില്‍ സമ്മാനത്തുക നല്‍കുന്നതും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമ്മനത്തുക എത്രയാണെന്ന് ബാല കോകിലയോട് തന്നെ വീഡിയോയില്‍ ചോദിക്കുന്നതും കാണാം. അപ്പോഴാണ് കോകില 25,000 എന്ന് മറുപടി നല്‍കുന്നത്. ഇരുവരുടെയും ചിരിച്ച മുഖത്തോടെയാണ് വീഡിയോ വളരെ പെട്ടെന്ന് വൈറലായി മാറുകയായിരുന്നു. ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ഇപ്പോള്‍ തന്നെ അൻപതിനായിരത്തില്‍ അധികം പേർ കണ്ടുകഴിഞ്ഞു.

‘ആദ്യത്തെ തവണ, എന്റെ ഭാഗ്യം നമ്മുടെയും ഭാഗ്യം. ഫീലിംഗ് ബ്ലെസ്സ്ഡ്’ എന്ന അടിക്കുറിപ്പോടെയാണ്‌ ബാല വീഡിയോ ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌. നിരവധി പേരാണ് ദമ്ബതികള്‍ക്ക് ആശംസയുമായി രംഗത്ത് വന്നിരിക്കുന്നത്. ആർക്കെങ്കിലും നല്ലത് ചെയ്യൂ എന്ന് പറയുന്ന ബാലയുടെ മനസിലെ നന്മയെ കുറിച്ചാണ് കൂടുതല്‍ പേരും എടുത്തുപറയുന്നത്.’ആ മനസിനെ അഭിനന്ദിക്കുന്നു, ആർക്കെങ്കിലും നല്ലത് ചെയ്യു അപൂർവം ചിലർ പറയുന്ന വാക്ക്’ ഒരാള്‍ വീഡിയോക്ക് താഴെ രേഖപ്പെടുത്തിയ കമന്റില്‍ പറയുന്നു. ‘കോകില തന്നെ ഒരു ലോട്ടറി ആണ് ബാലക്ക്’ എന്നാണ് മറ്റൊരാള്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക