ആലപ്പുഴയില്‍ ബിഎല്‍ഓമാർക്ക് കടുത്ത സമ്മർദം. വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ ആലപ്പുഴ കളക്ടർ അലക്സ് വർഗീസ് പരസ്യമായി ശാസിക്കുന്ന ഓ‍ഡിയോ സന്ദേശം പുറത്ത്. ബിഎല്‍ഓമാർ ചടങ്ങിനു വേണ്ടി പണിയെടുക്കുന്നെന്നാണ് വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ കളക്ടറുടെ വിമർശനം. ഫീല്‍ഡില്‍ നേരിട്ടിറങ്ങി നടപടി എടുക്കുമെന്നാണ് കളക്ടറുടെ ഭീഷണി.

അതേ സമയം സമ്മർദത്തിലാക്കരുതെന്ന് വാട്സപ്പ് ഗ്രൂപ്പില്‍ ബിഎല്‍ഓമാർ അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട്. ഫീല്‍ഡില്‍ നേരിടുന്ന വെല്ലുവിളികള്‍ വിവരിച്ചാണ് ബിഎല്‍ഒമാർ സന്ദേശമയക്കുന്നത്.അതേ സമയം, തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ ബിഎല്‍എ-ബിഎല്‍ഒ യോഗങ്ങള്‍ ഉടൻ നടത്താനാണ് നിര്‍ദേശം പുറത്തുവന്നിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരാതികള്‍ ഒഴിവാക്കാനാണ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. 51085 ഫോമുകളാണ് സംശയമുള്ളത്. വോട്ടറുടെ സാന്നിധ്യമോ താമസസ്ഥലമോ ഉറപ്പിക്കാനാകാത്ത ഫോമുകളുടെ എണ്ണം 51,085. യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതലാകാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു. 113.0നാണ് സിഇഒയുടെ വാര്‍ത്താസമ്മേളനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക