പൊലീസ് വാഹനങ്ങളുടെ സഞ്ചാരം അറിയിക്കാന്‍ സാമൂഹ്യ വിരുദ്ധരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ്.ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കെതിരെയും പൊലീസിന്റെ വിവരങ്ങള്‍ കൈമാറിയവര്‍ക്കെതിരെയും കേസെടുത്തു. കാസര്‍ഗോഡ് രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഫാമിലി എന്ന പേരില്‍ വാട്‌സ്‌ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചത്. ഗ്രൂപ്പിലുള്ളവര്‍ ഓണ്‍ലൈന്‍ ലോട്ടറി, മദ്യ, മയക്കുമരുന്ന് മാഫിയ സംഘത്തില്‍ ഉള്ളവരാണ്.

ബുധനാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെ രാജപുരം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ യും സംഘവും പെട്രോളിംഗ് നടത്തുന്നതിനിടെ വിദേശമദ്യം കൈവശം വെച്ചതിന് കല്ലാര്‍ സ്വദേശിയായ അജീഷിനെ കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ ഫോണ്‍ പരിശോധനയ്‌ക്കിടെയാണ് ഈ വാട്‌സ്‌ആപ്പ് ഗ്രൂപ്പ് കണ്ടെത്തുന്നത്. നാല് അഡ്മിന്‍മാരുള്ള ഗ്രൂപ്പില്‍ 80 ത് അംഗങ്ങളുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജപുരം പൊലീസ് സ്റ്റേഷനിലെ വാഹനങ്ങളുടെ കോഡുകള്‍ ഉപയോഗിച്ച്‌ പൊലീസ് പരിശോധനയ്‌ക്ക് പോകുന്നത് ഏതൊക്കെ ഭാഗത്താണെന്നും മറ്റുമുള്ള വിവരങ്ങള്‍ ഈ ഗ്രൂപ്പിലൂടെ മാഫിയയ്‌ക്ക് കൈമാറിയിരുന്നത്.സംഭവത്തില്‍ 19 ത് പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക