രണ്ട് വ്യക്തികള്‍ക്ക് ഒരുമിച്ചു താമസിക്കുന്നതിന് നിയമപരമായ അനുവാദം ലഭിക്കുക എന്നതാണ് വിവാഹം കൊണ്ട് അർത്ഥമാക്കുന്നത്. പണ്ട് കാലത്ത് വിവാഹമെന്നത് വളരെ പവിത്രമായ ഒരു ആചാരമായിരുന്നു. എന്നാല്‍ ഇന്നത് ഏറെക്കുറെ കാട്ടിക്കൂട്ടലുകള്‍ ആയി മാറിക്കൊണ്ടിരിക്കുകയാണ്.

പല തരത്തിലുള്ള വിവാഹങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ബീഹാറിലെ ജമുയില്‍ ഒരു യുവാവ് വിവാഹം ചെയ്തത് സ്വന്തം അമ്മായിയെയാണ്. അത് രഹസ്യമായൊന്നുമല്ല. അമ്മാവനെയും മറ്റ് ബന്ധുമിത്രാദികളെയും സാക്ഷിയാക്കിയാണ് യുവാവ് അമ്മായിയെ സ്വന്തമാക്കിയത്. അമ്മായിയും മരുമകനും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജൂണ്‍ 20 -നായിരുന്നു ആയുഷി കുമാരിയുടെയും മരുമകൻ സച്ചിന്‍ ദുബൈയുടെയും വിവാഹം. വിവാഹത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആയുഷിയുടെ വിവാഹ ശേഷം സമൂഹമാധ്യമത്തിലൂടെയാണ് സച്ചിന്‍ ദുബൈയുമായി പരിചയപ്പെടുന്നത്. ആരുഷിയുടെ മരുമകന്‍ കൂടിയാണ് സച്ചിന്‍. പിന്നീട് ഈ സൗഹൃദം പ്രണയമായി മാറി. ഫോണ്‍ വഴി ഇരുവരും മണിക്കൂറുകളോളം സംസാരിച്ചിരുന്നത് ബന്ധുക്കളില്‍ സംശയത്തിന് ഇടയാക്കി. ജൂണ്‍ 15 ന് ഇരുവരും ഒളിച്ചോടിയതോടെ സംഭവം ഗ്രാമത്തില്‍ അറിഞ്ഞു. ആരുഷിയുടെ ഭര്‍ത്താവ് വിശാല്‍ ദുബൈ, ഭാര്യയെ കാണുന്നില്ലെന്ന് സച്ചാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന് പിന്നലെ വിവാഹ മോചനത്തിന് ആരുഷി ജമുയി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഒപ്പം മകളുടെ അവകാശവാദം ഉപേക്ഷിക്കുകയും ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒടുവില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഗ്രാമത്തിലെ ക്ഷേത്രത്തില്‍ വച്ച്‌ മകളുടെയും ഭര്‍ത്താവിന്‍റെയും മറ്റ് ബന്ധുമിത്രാദികളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരുടെയും കുടുംബം വിവാഹത്തിന് സന്നിഹിതരായിരുന്നു. താന്‍ ആരുഷിയെ എന്നും സന്തോഷവതിയാക്കുമെന്ന് വിവാഹ ശേഷം സച്ചിന്‍ പറഞ്ഞു.2021 -ലായിരുന്നു ആയുഷി കുമാരിയുടെയും വിശാല്‍ ദുബൈയുടെയും വിവാഹം. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും മൂന്ന് വയസുള്ള ഒരു മകളുണ്ട്.

‘അവളുടെ സന്തോഷം അതാണെങ്കില്‍ ഞാനതിന് തടയിടുന്നില്ല. പക്ഷേ, അവള്‍ എനിക്കെതിരെ പറഞ്ഞതെല്ലാം തെറ്റാണ്. മാത്രമല്ല, അവള്‍ എന്‍റെ അമ്മയോടും മകളോടും വളരെ മോശമായാണ് പെരുമാറിയിരുന്നത്. ഇനി അവള്‍ സച്ചിന്‍റെ ഉത്തരവാദിത്വത്തിലായിരിക്കും.’ ആരുഷിയുടെ മുന്‍ ഭര്‍ത്താവ് വിശാല്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക