ചേലക്കരയില്‍ കാട്ടുചോലയില്‍ വെള്ളം പതഞ്ഞു പൊങ്ങുന്നു. ചേലക്കര (chelakkara) പതിനൊന്നാം വാര്‍ഡ് വാരിത്തൂ കുന്ന് പ്രദേശത്താണ് കാട്ടില്‍ നിന്നും ഒഴുകിവരുന്ന ചോലയില്‍ വെള്ളം പതഞ്ഞു പൊങ്ങുന്നത്. ചൊവ്വാഴ്ച വൈകിട്ടോടു കൂടിയാണ് സംഭവം ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വാര്‍ഡ് മെമ്ബര്‍ സ്ഥലം സന്ദര്‍ശിച്ചു.
തുടര്‍ന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്. അപ്രതീക്ഷത സംഭവത്തില്‍ ആശങ്കയിലാണ് നാട്ടുകാര്‍. വെള്ളത്തിന്റെ സാംപിള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്ന് വാര്‍ഡ് മെമ്ബര്‍ പിസി മണികണ്ഠന്‍ അറിയിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
കാട്ടുചോലയില്‍ വെള്ളം പതഞ്ഞു പൊങ്ങുന്നു pic.twitter.com/iq7wb3EgPg
— Samakalika Malayalam (@samakalikam) June 18, 2025
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















