ജീവിതത്തില്‍ സന്തോഷവും സമ്ബത്തും ഐശ്വര്യവും ആഗ്രഹിക്കാത്തവരായി ആരും കാണില്ല. ഇതിനായി വാസ്തുനോക്കുന്നവർ നിരവധിയാണ്. വീട് വയ്ക്കുന്നത് മുതല്‍ വീട്ടിലെ ചെടികളുടെ സ്ഥാനം വരെ വാസ്തു‌ശാസ്ത്രത്തില്‍ പറയുന്നുണ്ട്. വാസ്തു പ്രകാരം കാര്യങ്ങള്‍ ചെയ്യുന്നതായിരിക്കും കുടുംബാംഗങ്ങള്‍ക്ക് എപ്പോഴും നല്ലതെന്നാണ് വാസ്തു വിദഗ്ധർ പറയുന്നത്.

അത്തരത്തില്‍ വീട്ടുമുറ്റത്തെ ചില മരങ്ങള്‍ ഐശ്വര്യവും സമ്ബത്തും കൊണ്ടുവരാറുണ്ടെന്നാണ് വിശ്വാസം. ചില മരങ്ങള്‍ നട്ടാല്‍ ആ വീട്ടില്‍ ഒരിക്കലും സാമ്ബത്തിക പ്രശ്നം ഉണ്ടാകില്ലെന്നാണ് വിദഗ്ധർ പറയുന്നത്. അതില്‍ ഒന്നാണ് നെല്ലിമരം. നെല്ലിക്കയ്ക്ക് പുറമെ നെല്ലിമരത്തിലെ വേര്, ഇല, തൊലി എന്നില ഔഷധങ്ങള്‍ ഉണ്ടാക്കാനായി ഉപയോഗിക്കാറുണ്ട്. അതിനാല്‍ നെല്ലിമരം പല പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. വാസ്തുപ്രകാരം നെല്ലിമരം വീട്ടുവളപ്പില്‍ നടുന്നത് വളരെ നല്ലതാണ്. ഇത് വീട്ടില്‍ ഐശ്വര്യവും സമ്ബത്തും കൊണ്ടുവരുന്നുവെന്നാണ് വിശ്വാസം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാമ്ബത്തിക അഭിവൃദ്ധിയ്ക്കായി കുബേര ദിശയായ വടക്ക് ഭാഗത്ത് വേണം നെല്ലിമരം നടാൻ. ഇതുണ്ടെങ്കില്‍ സമ്ബത്തിന് ഒരു കുറവും ഉണ്ടാകില്ലെന്നാണ് വിശ്വാസം. പൂജാ മുറിയിലും നെല്ലിക്ക സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. നെഗറ്റീവ് എനർജി ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നുവെന്നാണ് വിശ്വാസം. അതുപോലെ വെള്ളിയാഴ്ച, നവമി, അമാവാസി, പൗർണമി തുടങ്ങിയ ദിവസങ്ങളില്‍ മരത്തില്‍ നിന്ന് നെല്ലിക്ക പറിക്കാൻ പാടില്ലെന്ന കാര്യം മറക്കരുത്. ഇത് ദോഷമാണെന്നാണ് പറയപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക