അവതാരകയും റേഡിയോ ജോക്കിയുമായ ആർ ജെ അഞ്ജലിക്കെതിരെ വിമർശനം കനക്കുന്നു. ആര്‍ജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ചെയ്ത പ്രാങ്ക് കോള്‍ ആണ് വലിയ വിവാദമായിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് അഞ്ജലിയെയും നിരഞ്ജനയെയും വിമര്‍ശിക്കുന്നത്. പ്രാങ്ക് കോളെന്ന പേരില്‍ സ്ത്രീകളെ അടക്കം ടോർച്ചർ ചെയ്ത് സംസാരിക്കുന്നെന്നാണ് പരാതി.
ബ്യൂട്ടിപാർലർ നടത്തുന് സ്ത്രീയെ വിളിച്ച് മെഹന്തി മെഹന്തി ഇടുന്നതുമായി ബന്ധപ്പെട്ട അനാവശ്യമായ രീതിയില്‍ സംസാരം നടത്തുന്ന അഞ്ജലിയുടെ വീഡിയോയാണ് വിമർശനങ്ങള്‍ക്ക് ആധാരം. കുണ്ടിയില്‍ മെഹന്തി ഇടണം എത്രയാണ് റേറ്റ് എന്നാണ് ചോദിക്കുന്നത്.മാന്യമായി ഒരു തൊഴില്‍ എടുത്ത് ജീവിക്കുന്ന സ്ത്രീയെ വിളിച്ച്, ഇമ്മാതിരി തന്തയില്ലായ്ക പറഞ്ഞിട്ട് വെളുക്കെ ചിരിക്കുക എന്നതിനെ പ്രാങ്ക് ആയി പരിഗണിക്കാൻ സാമാന്യ ബുദ്ധിയുള്ള ആർക്കും തോന്നില്ലെന്ന് പ്രേക്ഷകർ പറയുന്നു. മലയാളികളുടെ സാംസ്കാരിക അധഃപതനം ഏതു വരേയ്ക്കും വന്നെത്തി നില്‍ക്കുന്നു എന്നതാണ് ഇക്കാലഘട്ടത്തിലെ ഇത്തരം റീലുകള്‍ സൂചിപ്പിക്കുന്നതെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
വിഷയത്തില്‍ സോന മിഷി എന്ന യുവതി പങ്കിട്ട കുറിപ്പ് ചുവടെ വായിക്കാം
ഈ വീഡിയോ കൊണ്ട് നിങ്ങള് എന്താ ഉദ്ദേശിച്ചത് എന്ന് അറിഞ്ഞ നല്ലത് ആയിരുന്നു.. പ്രാങ്ക് കാള്‍ എന്നൊക്കെ പറഞ്ഞു ഇമ്മാതിരി ടോർചർഒക്കെ ഭയങ്കര ഓവർ ആണ്.. Opposite നിക്കുന്ന ആളുകളുടെ മാനസികാവസ്ഥ എന്തോരം ഭയാനകം ആകും എന്നറിയണം എങ്കില്‍ അത് അനുഭവിക്കണം…Dress ന്റെ rate ചോദിക്കാൻ വിളിച്ചിട്ട് അക്കൗണ്ടില്‍ എത്രയാ ഇടേണ്ടത്, നിന്റെ റേറ്റ് ആണ് എന്ന് പറയുന്ന സമൂഹത്തില്‍ അതിനെതിരെ ആയിരം വട്ടം വിളിച്ചു പറയുമ്ബോള്‍ അനുഭവിക്കുന്ന വിഷമം എത്ര ആണെന്നു അറിഞ്ഞ പറയണേ,ഒരു സ്ത്രീ ആയ നിങ്ങള്‍ തന്നെ അവരെ വിളിച്ചു ഇമ്മാതിരി വർത്താനം പറഞ്ഞത് മോശം ആയിപോയി…കുറെ നാളുകള്‍ ആയി കാണുന്ന വീഡിയോസ് മൊത്തം ഇതുപോലെ എന്തെങ്കിലും ഉടായിപ്പ് ഉണ്ടാകും, ശരിക്കും നിങ്ങടെ ചില വീഡിയോസ് നല്ലത് ആയിരുന്നു… മറ്റുള്ളവരെ harm ചെയ്യുന്ന വിധത്തില്‍ ഇതു വേണ്ടിയിരുന്നില്ല.. വിയോജിപ്പ്…

















