സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള വീഡിയോകള്‍ വൈറലാകാറുണ്ട്. ചിലർ ഫുഡ് ചലഞ്ചുമായി എത്താറുണ്ട്. എന്നാല്‍ മറ്റുചിലരാകട്ടെ റോഡിലൂടെ നടക്കുന്നവരുടെ സാലറിയോ മറ്റ് പേഴ്സണല്‍ കാര്യങ്ങളോ ചോദിച്ച്‌ വീഡിയോ ചെയ്യാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ നവ മാദ്ധ്യമങ്ങളില്‍ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.

ഒരാള്‍ സാലറിയെപ്പറ്റി ചോദിച്ചതിന് യുവതി നല്‍കിയ കൗതുകകരമായ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രതിമാസം ‘0.1 ലക്ഷം’ വരുമാനം ലഭിക്കുന്നുണ്ടെന്നായിരുന്നു യുവതിയുടെ മറുപടി.പെട്ടെന്നുകേള്‍ക്കുമ്ബോള്‍ ഇത്രയും വരുമാനമോ എന്ന് അത്ഭുതം തോന്നാം. ചിലർക്ക് അസൂയയും തോന്നിയേക്കാം. എന്നാല്‍ യുവതിയുടെ വാക്കുകള്‍ ശ്രദ്ധിച്ചവർക്ക് കാര്യം മനസിലാകും. 0.1 ലക്ഷം രൂപ എന്നത് 10,000 രൂപയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഇന്ന്, സമ്ബദ്‌വ്യവസ്ഥ അനുസരിച്ച്‌, ആളുകള്‍ക്ക് വളരെ കുറച്ച്‌ മാത്രമേ സമ്ബാദിക്കാനാകുന്നുള്ളൂ. മറ്റുള്ളവരെക്കുറിച്ച്‌ എനിക്കറിയില്ല, പക്ഷേ എനിക്ക് നല്ല വരുമാനം ലഭിക്കുന്നു. ലക്ഷക്കണക്കിന് സമ്ബാദിക്കാനാകുന്നു’ എന്നായിരുന്നു യുവതി പറഞ്ഞത്. എത്രയാണെന്ന് ചോദിച്ചപ്പോള്‍ ‘0.1 ലക്ഷം’ രൂപയെന്ന് അവർ മറുപടിയും നല്‍കി. എന്ത് ജോലിയാണ് ചെയ്യുന്നതെന്ന് വീഡിയോയില്‍ പറയുന്നില്ല.ംവീഡിയോ വളരെപ്പെട്ടന്നുതന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പലരും ആ സ്ത്രീയുടെ ആത്മവിശ്വാസത്തെയും സത്യസന്ധതയെയും പ്രശംസിച്ചു. മറ്റുള്ളവരാകട്ടെ വരികള്‍ക്കിടയില്‍ നർമം ഒളിപ്പിച്ചതിനെ അഭിനന്ദിക്കുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക