ഇറാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ഇറാനിലെ ജാംകരണ്‍ മസ്ജിദില്‍ ചുവന്ന പതാക ഉയര്‍ത്തി. ഇസ്രായേലിനോട് ഇറാന്‍ പ്രതികാരം ചെയ്യുമെന്ന് ഉറപ്പുവരുത്തുന്നതാണ് ഈ നടപടിയെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. നീതിയുടെയും പ്രതികാരത്തിന്റെയും ആഹ്വാനമായാണ് ഈ പതാകയെ ഇറാനികള്‍ കാണുന്നത്. ഇതിന് യുദ്ധമായും രക്തസാക്ഷിത്വവുമായും ബന്ധമുണ്ട്.

ഇന്ന് നിരവധി പേരാണ് പള്ളിക്ക് മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. ഇസ്രായേലിനെ കര്‍ശനമായി ശിക്ഷിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇസ്രായേലിനെ ലക്ഷ്യമാക്കി ഇന്ന് ഇറാന്‍ നിരവധി ഡ്രോണുകള്‍ അയച്ചിരുന്നു. പക്ഷേ, ജോര്‍ദാന്‍, സിറിയ സര്‍ക്കാരുകള്‍ ഇവയില്‍ പലതിനെയും വെടിവച്ചിട്ടു. യുഎസും യുകെയും ഫ്രാന്‍സും ഇസ്രായേലിന് പിന്തുണയും നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക