അഹമ്മദാബാദ് വിമാനദുരന്തത്തില്‍ ജീവൻ നഷ്ടമായ മലയാളി നഴ്സ് രഞ്ജിത. ആർ. നായരെ അധിക്ഷേപിച്ച്‌ ഡെപ്യൂട്ടി തഹസില്‍ദാർ. കാഞ്ഞങ്ങാട് ഡെപ്യൂട്ടി തഹസില്‍ദാർ പവിത്രനാണ് ഫേസ്ബുക്ക് വഴി രഞ്ജിതയെ അപമാനിച്ചത്. ‘Pavi Anandashram’ എന്ന പേരിലാണ് ഫേസ്ബുക്ക് പ്രൊഫൈല്‍.അസഭ്യം നിറഞ്ഞ രീതിയിലായിരുന്നു തഹസില്‍ദാരുടെ പരാമർശം.

വിമാനാപകടത്തില്‍ മരിച്ച രജിതയുടെ അനുശോചന പോസ്റ്റിന് താഴെയാണ് ഡെപ്യൂട്ടി തഹസില്‍ദാർ അശ്ലീല കമന്റിട്ടത്. പോസ്റ്റ് വിവാദമായതോടെ മാപ്പപേക്ഷിച്ചു തഹസില്‍ദാർ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു.ഇത് കൂടാതെ മരണപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച കൊണ്ട് ഇട്ട പോസ്റ്റിലും അങ്ങേയറ്റം അധിക്ഷേപം നിറഞ്ഞ അസഭ്യ പദപ്രയോഗങ്ങളാണ് ഇയാള്‍ നടത്തിയത്. ‘കേരളത്തിലെ ഒരു നായർ സ്ത്രി മരിച്ചു. കേരളത്തിലെ സർക്കാർ ജോലിയില്‍ നിന്നും ലീവ് എടുത്ത് ഒരാളുടെ അവസരം കളഞ്ഞു. യുകെയിലേക്ക് പോയതാണ് …ഒന്നും തോന്നുന്നില്ല’ ഇങ്ങനെ പോകുന്നു വാക്കുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആർഡിഒ നവീൻ ബാബുവിന്റെ ആത്മഹത്യയില്‍ പ്രതിയായ പി. പി ദിവ്യയെ ന്യായീകരിച്ചു കൊണ്ട് മുൻപ് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ‘കോടതി പുല്ലാണ്, ദിവ്യയെ അറസ്റ്റ് ചെയ്യാൻ വരുന്നവരെ കാണിച്ചുതരും’, എന്നായിരുന്നു ഇയാളുടെ പോസ്റ്റ്.

ഡെപ്യൂട്ടി തഹസില്‍ദാറിനെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. സോഷ്യല്‍ മീഡിയയില്‍ പവിത്രനെതിരെ രോഷം പുകയുകയാണ്. ‘ദുരന്തത്തിനിടിലും ജാതി അധിക്ഷേപം നടത്തിയ ഇയാളെ പുറത്താക്കാൻ പിണറായി സർക്കാരിന് ധൈര്യമുണ്ടോ?’ എന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രധാന ചോദ്യം,

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക