അഹമ്മദാബാദ് വിമാനാപകടത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും കൊല്ലപ്പെട്ടിരുന്നു. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241പേരും മരിച്ചു. വിജയ് രൂപാണി ഭാര്യ അഞ്ജലിയെയും മകളെയും കാണാന്‍ ലണ്ടനിലേക്ക് പോവുകയായിരുന്നു.
ഭാഗ്യ നമ്പരും മരണ തിയതിയും ഒന്നായി മാറി
ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി 1206 തന്റെ ഭാഗ്യ സംഖ്യയായി കണക്കാക്കിയിരുന്നു.ഇതെ നമ്പർ അദ്ദേഹത്തിന്റെ മരണ തീയതിയുമായി എന്നതാണ് യാദൃശ്ചികത. അതായത് 12-06 എന്ന ജൂണ്‍ 12 ന് ആണ് അദ്ദേഹത്തിന് ജീവന്‍ നഷ്ടപ്പെട്ട ദുരന്തമുണ്ടായിരിക്കുന്നത്.1206 എന്ന നമ്ബര്‍ അദ്ദേഹത്തിന് ഭാഗ്യനമ്ബറായിരുന്നു.
അദ്ദേഹത്തിന്റെ വാഹനങ്ങളുടെ നമ്ബറും ഇതായിരുന്നു. എന്നാല്‍ ജൂണ്‍ 12 വ്യാഴാഴ്ച ഈ നമ്ബര്‍ അദ്ദേഹത്തിന് നിര്‍ഭാഗ്യകരമായി മാറി.വിജയ് രൂപാണിയുടെ ആദ്യത്തെ കാറിന്റെയും പഴയ സ്‌കൂട്ടറിന്റെയും നമ്ബര്‍ 1206 ആയിരുന്നു. ഇന്നും 1206 എന്ന നമ്ബറുള്ള കാറും സ്‌കൂട്ടറും അദ്ദേഹത്തിന്റെ വീടിന് പുറത്ത് പാര്‍ക്ക് ചെയ്തിട്ടുണ്ട്.







