മുംബൈ:മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിൽ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒമ്പത് യാത്രക്കാർക്ക് ജീവൻ നഷ്ടപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.36 യാത്രക്കാരുമായി ഭണ്ഡാരയിൽ നിന്ന് ഗോണ്ടിയ ജില്ലയിലേക്ക് പോവുകയായിരുന്ന എംഎസ്ആർടിസി ബസ് ‘ശിവ് ഷാഹി’ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്.സദാകർജുനി താലൂക്കിലെ ദവ്വ ഗ്രാമത്തിൽ വെച്ചാണ് അപകടം നടന്നത്.ഉച്ചയ്ക്ക് 12.30 ഓടെ ഖജ്‌രി ഗ്രാമത്തിന് സമീപം ബസ് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക















